ബീജിങ്: ബജറ്റ് സ്മാർട്ട് ഫോൺ നിരയിൽ ഷവോമി വീണ്ടും തരംഗം തീർക്കുന്നു. Y1 എന്ന പുത്തൻ സ്മാർട്ട്ഫോൺ സീരിസ് പുറത്തിറക്കിയാണ് എതിരാളികളെ ഷവോമി ബഹദൂരം പിന്നിലാക്കിയിരിക്കുന്നത്. Y1, Y1 ലൈറ്റ് എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഷവോമി പുറത്തിറക്കുന്നത്. 3 ജി.ബി, 4 ജി.ബി റാം വേരിയൻറുകളിൽ 32, 64 ജി.ബി സ്റ്റോറേജുകളിലാണ് ഷവോമിയുടെ പുത്തൻ ഫോൺ വിപണിയിലെത്തുന്നത്.
കാമറ തന്നെയാണ് ഫോണിെൻറ ഹൈലൈറ്റ്. ഇക്കുറി സെൽഫി പ്രേമികളെ ലക്ഷ്യമിട്ടാണ് ഷവോമിയുടെ പടപ്പുറപ്പാട്. ഫ്ലാഷോട് കൂടിയ 16 മെഗാപിക്സലിെൻറ കാമറയാണ് സെൽഫിക്കായി നൽകിയിരിക്കുന്നത്. 13 മെഗാപിക്സലിെൻറ പിൻകാമറയുമുണ്ടാകും. 5.5 ഇഞ്ചാണ് ഡിസ്പ്ലേ സൈസ്. 4 ജി വോൾട്ടായിരിക്കും ഫോണിെൻറ കണക്ടിവിറ്റി. ഇരട്ട സിം കാർഡുകളെ പിന്തുണക്കുന്ന ഫോണിൽ എസ്.ഡി കാർഡും ഉപയോഗിക്കാം.
ഷവോമിയുടെ മുൻ മോഡലുകളെ പോലെ വിലക്കുറവ് തന്നെയാണ് Y1െൻറയും മുഖമുദ്ര. 3 ജി.ബി മോഡലിന് 8,999 രൂപയും 4 ജി.ബി മോഡലിന് 10,999 രൂപയുമായിരിക്കും ഫോണിെൻറ വില. ഒാൺലൈൻ ഷോപ്പിങ് സൈറ്റായ ആമസോൺ വഴി വൈകാതെ തന്നെ ഫോൺ ലഭ്യമാകും. ഒാഫ്ലൈൻ സ്റ്റോറുകളിലൂടെയും ഫോണിെൻറ വിൽപ്പനയുണ്ടാകും. ഷവോമിയുടെ യൂസർ ഇൻറർഫേസ് എം.െഎ.യു.െഎ 9െൻറ പ്രഖ്യാപനവും കമ്പനി വ്യാഴാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.