റെഡ്​ മീ നോട്ട്​ 4മായി ഷവോമി

മുംബൈ: ഷവോമിയുടെ ഏറ്റവും പുതിയ ഫോൺ റെഡ്​ മീ നോട്ട്​ 4 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മൂന്ന്​ വേരിയൻറുകളിൽ പുതിയ ഫോൺ വിപണിയിലെത്തും. 9,999 രൂപയിലാണ്​ ഫോണി​െൻറ വില ആരംഭിക്കുന്നത്​.
5.5 ഇഞ്ചി​െൻറ ഫുൾ എച്ച്​.ഡി ഡിസ്​പ്ലേയാണ്​ ഫോണിന്​ ഷവോമി നൽകിയിരിക്കുന്നത്​. 

സ്​നാപ്പ് ഡ്രാഗൺ മീഡിയടെക്​ പ്രൊസസർ ഫോണിന്​ കരുത്ത്​ പകരും. 13 മെഗാപിക്​സലി​​േൻറതാണ്​ പിൻകാമറ. 5 മെഗാപിക്​സലി​െൻറതാണ്​ മുൻകാമറ. മികച്ച രീതിയിൽ ചിത്രങ്ങൾ കാണാൻ ഇൗ ഡിസ്​പ്ലേ സഹായിക്കും. മാറ്റാൻ കഴിയാത്ത 4100 mAh​ ശേഷിയുള്ളതാണ്​ ബാറ്ററി.

മൂന്ന്​ വേരിയൻറുകളിൽ ഫോൺ വിപണിയിൽ ലഭ്യമാകും. 2ജിബി റാമും 32 ജിബി മെമ്മറിയുമുള്ള മോഡലിന്​ 9,999 രൂപയാണ്​ വില. 3 ജിബി റാമും 32 ജിബി മെമ്മറിയുമുള്ള മോഡലിന്​ 10,999 രൂപയാണ്​ വില. 4 ജിബി റാമും 64 ജിബി മെമ്മറിയുമുള്ള മോഡലിന്​ 12,999 രൂപയാണ്​ വില. ഫ്ലിപ്​കാർട്ട്​ വഴി ജനുവരി 23 മുതൽ ഒാൺലൈനായിട്ടാവും ഫോൺ ലഭ്യമാകുക. ഷവോമിയുടെ വെബ്​സെറ്റ്​ വഴി ഫോൺ വാങ്ങാൻ സാധിക്കും.

Tags:    
News Summary - Xiaomi Redmi Note 4 Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.