വീണ്ടും ഞെട്ടിച്ച്​ ഷവോമി; 4999 രൂപക്ക്​ കിടിലൻ സ്​മാർട്ട്​ഫോൺ

ചൈനീസ്​ സ്​മാർട്ട്​ഫോൺ നിർമാതാക്കളായ ഷവോമി വില കുറഞ്ഞ പുതിയ സ്​മാർട്ട്​ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. റെഡ്​ മി 5A ആണ്​ പുതുതായി എത്തിയ ഫോൺ. 2 ജി.ബി, 3 ജി.ബി എന്നിങ്ങനെ രണ്ട്​ റാം വേരിയൻറുകളിൽ ഫോൺ വിപണിയിലെത്തും. 5,999, 6,999 എന്നിങ്ങനെയാണ്​ ​ഫോണി​​െൻറ വിലയെങ്കിലും നിലവിൽ ഇരു മോഡലുകൾക്കും 1000 രൂപയുടെ ഡിസ്​കൗണ്ട്​ ഷവോമി നൽകുന്നുണ്ട്​.

റെഡ്​ മി 4Aയുമായി താരത്മ്യം ചെയ്യു​േമ്പാൾ 5Aയിൽ വലിയ മാറ്റങ്ങളൊന്നും ഇല്ല. 296 പി.പി.​െഎയോട്​ കൂടി 5 ഇഞ്ച്​ എച്ച്​.ഡി ഡിസ്​പ്ലേയാണ്​ ഫോണിന്​ നൽകിയിരിക്കുന്നത്​. 1.4 ജിഗാഹെഡ്​സ്​ ക്വാഡ്​-കോർ സ്​നാപ്​ഡ്രാഗൺ 425 പ്രൊസസറാണ്​ നൽകിയിരിക്കുന്നത്​. 2 ജി.ബിയാണ്​ റാം. 16 ജി.ബി സ്​റ്റോറേജും നൽകിയിരിക്കുന്നു. മൈക്രോ എസ്​.ഡി കാർഡ്​ വഴി സ്​റ്റോറേജ്​ 128 ജി.ബി വരെ വർധിപ്പിക്കാം. 

13 മെഗാപിക്​സലി​​െൻറ പിൻ കാമറയും 5 മെഗാപിക്​സലി​​െൻറ മുൻ കാമറയും നൽകിയിരിക്കുന്നു. 4 ജി വോൾട്ട്​, 3 ജി, ജി.പി.ആർ.എസ്​/എഡ്​ജ്​, ബ്ലൂടൂത്ത്​, വൈ-ഫൈ, മൈക്രോ യു.എസ്​.ബി എന്നിവയാണ്​ കണക്​ടിവിറ്റി സൗകര്യങ്ങൾ. ആൻഡ്രോയിഡ്​ 7.1 അടിസ്ഥാനമാക്കി ഷവോമിയുടെ യൂസർ ഇൻറർഫേസ്​ എം.​െഎ.യു.​െഎ 9ലാണ്​ ഫോണി​​െൻറ പ്രവർത്തനം.

Tags:    
News Summary - Xiaomi Redmi 5A With 13-Megapixel Camera Launched in India-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.