ന്യൂഡൽഹി: ഇന്ത്യൻ ടെക് ലോകത്ത് ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ നേട്ടമുണ്ടാക്കിയ കമ്പനിയാണ് ഷവോമി. എന്നാൽ പുതുനിര കമ്പനികൾ വിപണിയിലേക്ക് എത്തിയതോടെ നിലവിൽ െചറിയ പ്രതിസന്ധി ഷവോമി നേരിടുന്നുണ്ട്. ഇതു മറികടക്കാൻ ലക്ഷ്യമിട്ടാണ് പോക്കോ എന്ന സബ്ബ്രാൻഡിന് കീഴിൽ എഫ് 1 ഫോണുമായി ഷവോമി രംഗത്തെത്തുന്നത്. കുറഞ്ഞ വിലക്ക് കൂടുതൽ ഫീച്ചറുകൾ എന്ന ഷവോമിയുടെ മുഖമുദ്ര നിലനിർത്തുന്നതാണ് പോക്കോ ബ്രാൻഡിന് കീഴിലെ ഫോണുകൾ.
എട്ട് ജി.ബി, ആറ് ജി.ബി റാം വേരിയൻറുകളിലാണ് പുതിയ ഫോൺ വിപണിയിലെത്തുന്നത്. 6 ജി.ബി റാം 64 ജി.ബി റോം വേരിയൻറിന് 20,999 രൂപയാണ് വില. 6 ജി.ബി റാം 128 ജി.ബി മെമ്മറി, 8 ജി.ബി റാം 256 ജി.ബി മെമ്മറി എന്നിങ്ങനെയുള്ള മറ്റ് രണ്ട് േവരിയൻറുകൾ കൂടി കമ്പനി വിപണിയിലെത്തിക്കുന്നുണ്ട്. ഇൗ മോഡലുകൾക്ക് യഥാക്രമം 23,999, 28,999 രൂപയായിരിക്കും വില. ആഗസ്റ്റ് 29 മുതൽ ഫ്ലിപ്കാർട്ട് വഴിയാകും പുതിയ ഫോണിെൻറ വിൽപന.
6.18 ഇഞ്ചിെൻറ ഫുൾ എച്ച്.ഡി പ്ലസ് ഡിസ്പ്ലേയാണ് പോക്കോ എഫ് വണ്ണിന് ഉണ്ടാവുക. 2160x1080 ആണ് ഡിസ്പ്ലേയുടെ പിക്സൽ റെസുലേഷൻ. 2.8 ജിഗാഹെഡ്സിെൻറ ക്വാൽകോം സ്നാപ്ഡ്രാഗൺ 845 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് ഒാറിയോ അടിസ്ഥാനമാക്കിയുള്ള ഷവോമിയുടെ എം.െഎ.യു.െഎ 9.6 ഫോണിെൻറ ഒാപ്പറേറ്റിങ് സിസ്റ്റം. ഇരട്ട പിൻ കാമറകളാണ് ഫോണിൽ ഉണ്ടാവുക. 12,5 മെഗാപിക്സലുകളുടേത് ആയിരിക്കും ഫോണിലെ കാമറകൾ. സോണി െഎ.എം.എക്സിെൻറ സെൻസറും കാമറക്കൊപ്പമുണ്ടാകും. 20 മെഗാപിക്സലിെൻറ മുൻ കാമറയും ഫോണിനൊപ്പമുണ്ടാകും. 4000 എം.എ.എച്ച് ബാറ്ററിയുള്ള ഫോണിൽ ക്യുക്ക് ചാർജിങ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.