10 ജി.ബി റാം, 24 മെഗാപിക്സൽ ഇരട്ട മുൻ കാമറ; ഞെട്ടിക്കാനൊരുങ്ങി ഷവോമി
എം.െഎ മിക്സ് 3 ഒക്ടോബർ 25ന് പുറത്തിറക്കുമെന്ന് അറിയിച്ചതിനെ പിന്നാലെ ഫോണിെൻറ കൂടുതൽ സവിശേഷതകൾ പുറത്ത് വിട്ട് ഷവോമി. മിക്സ് 3യുടെ ടീസറിലുടെയാണ് ഷവോമി ഫോണിെൻറ കൂടുതൽ സവിശേഷതകൾ . സെൽഫിക്കായി 24 മെഗാപിക്സലിെൻറ ഇരട്ട മുൻ കാമറകളാണ് ഷവോമി ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാനുവൽ സ്ലൈഡറിനുള്ളിലാണ് ഷവോമി കാമറ സജ്ജീകരിച്ചിരിക്കുന്നത്.
ഇതിന് പുറമേ 10 ജി.ബി റാമിെൻറ കരുത്ത് ഫോണിനൊപ്പമുണ്ടാകും. 5 ജി കണക്ടിവിറ്റി ലഭ്യമാകുന്ന മോഡലായിരിക്കും എം.െഎ മിക്സ് 3. പുറത്ത് വരുന്ന റിപ്പോർട്ടുകളനുസരിച്ച് സ്നാപ്ഡ്രാഗൺ 845 പ്രൊസസറായിരിക്കും കരുത്ത് പകരുക. 1080x2340 പിക്സൽ റെസലൂഷനിലാകും ഡിസ്പ്ലേ.
ഫോണിെൻറ ആറ് ജി.ബി റാം 64 ജി.ബി സ്റ്റോറേജുമുള്ള മോഡലിന് 37,500, ആറ് ജി.ബി 128 ജി.ബി 40,800, എട്ട് ജി.ബി 128 ജി.ബി 44,100, എട്ട് ജി.ബി 256 ജി.ബി മോഡലിന് 47,400 രൂപയുമായിരിക്കും വിലയെന്നാണ് സൂചന. 10 ജി.ബി റാമും 256 ജി.ബി സ്റ്റോറേജുമുള്ള ഫോണിെൻറ ഉയർന്ന വകഭേദത്തിെൻറ വില വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.