സാംസങ്ങിനെ പിന്തള്ളി ഇന്ത്യയിൽ ഷവോമിയുടെ ആധിപത്യം 

വർഷങ്ങളായുള്ള സാംസങ്ങി​​െൻറ സർവാധിപത്യ​ത്തെ തകർത്ത്​ ചൈനീസ്​ സ്​മാർട്ട്​ഫോൺ നിർമാതാക്കളായ ഷവോമി ഇന്ത്യയിൽ നമ്പർ വൺ. ഇൻറർനാഷണൽ ഡാറ്റാ കോർപറേഷൻ (​െഎ.ഡി.സി) പുറത്ത്​ വിട്ട കണക്കുകളിലാണ്​ കൊറിയൻ ഭീമനെ പിന്തള്ളി ചൈനയുടെ മി ഫോണുകൾ ഇന്ത്യ കീഴടക്കിയ വിവരമുള്ളത്​. 

ഫീച്ചറുകൾ കുറയാതെ ഫോണുകൾ വില കുറച്ച്​ വിറ്റാണ്​ ഷവോമി ഇന്ത്യൻ മാർകറ്റ്​ പിടിച്ചെടുത്തത്​. ക​ഴ​ിഞ്ഞ വർഷം അവർ അവതരിപ്പിച്ച റെഡ്​മി നോട്ട്​ ഫോർ വിപണിയിലെ മിന്നും താരമാവുകയും ഏറ്റവും കൂടുതൽ വിൽകപ്പെട്ട സ്​മാർട്ട്​ ഫോണായി മാറുകയും ചെയ്​തു. നിലവിൽ ഇന്ത്യൻ വിപണിയുടെ 26.8 ശതമാനം ഷവോമി സ്വന്തമാക്കിയപ്പോൾ, സാംസങ്ങി​​െൻറത്​ 24.2 ശതമാനമായി കുറഞ്ഞു. 6.6 ശതമാനമുള്ള വിവോയാണ്​ മൂന്നാം സ്​ഥാനത്ത്​. ലെനോവോ(മോട്ടറോള) 5.6 ശതമാനം, ആണ്​ നാലാം സ്​ഥാനത്ത്​. 4.9 ശതമാനം ഉള്ള ഒ​പ്പോ അഞ്ചാമതും.

2017 അവസാനം വരെയുള്ള കണക്കുകളിൽ സാംസങ്​ തന്നെയായിരുന്നു രാജ്യത്തെ ഒന്നാമത്തെ സ്​മാർട്ട്​ഫോൺ കമ്പനി. ഷവോമി രണ്ടാം സ്​ഥാനത്തായിരുന്നു. നിലവിൽ െഎ.ഡി.സിക്ക്​ പുറമെ മറ്റ്​ രണ്ട്​ റിസേർച്ച്​ ഫേമുകളുടെയും കണക്കുകളിൽ ഷവോമി തന്നെയാണ്​ ഒന്നാമതുള്ളത്​.

2017ൽ ഇന്ത്യൻ സ്​മാർട്ട്​ഫോൺ മാർകറ്റിന് 14 ശതമാനം വാർഷിക വളർച്ചയാണ്​ രേഖപ്പെടുത്തിയത്​​. 12.4 കോടി സ്​മാർട്ട്​ഫോണുകളാണ്​ കഴിഞ്ഞ വർഷം രാജ്യത്ത്​ വിൽകപ്പെട്ടത്​.  ആഗോളതലത്തിൽ ഏറ്റവും വലിയ 20 സ്​മാർട്ട്​ഫോൺ മാർകറ്റുകളിൽ അതിവേഗത്തിൽ വളരുന്ന മാർകറ്റായാണ്​ െഎ.ഡി.സി ഇന്ത്യയെ വാഴ്​ത്തിയത്​. ലോകത്തിലെ മൂന്നാമത്തെ വലിയ സ്​മാർട്ട്​ഫോൺ മാർകറ്റും ഇന്ത്യയാണ്​.

ഫീച്ചർ ഫോണുകളുടെ മാർകറ്റിൽ ഇന്ത്യ നമ്പർ വൺ ആണ്​. 2016 ൽ 14 കോടി ഫീച്ചർ ഫോണുകളാണ്​ രാജ്യത്ത്​ വിറ്റഴിച്ചത്​. എന്നാൽ 2017ൽ അത്​ 16.4 കോടിയായി ഉയർന്നു. ജിയോ ഫോണി​​​െൻറ വരവും ഒരു കാരണമായി. 

Tags:    
News Summary - Xiaomi leads India’s smartphone market - technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.