ഇന്ത്യൻ ടെക് ലോകത്ത് അതിവേഗം മുന്നേറിയ കമ്പനിയാണ് ഷവോമി. കുറഞ്ഞ വിലയിൽ കിടിലൻ ഫീച്ചറുകൾ അവതരിപ്പിച്ചതോടെ ബജറ്റ് സ്മാർട്ട്ഫോൺ നിരയിൽ ഷവോമി തരംഗമായി. സ്മാർട്ട് ടി.വികൾ കൂടി പുറത്തിറക്കി ഇപ്പോൾ ഇന്ത്യൻ ഇലക്ട്രോണിക് രംഗം തന്നെ അടക്കിവാഴാനുള്ള ശ്രമത്തിലാണ് കമ്പനി. എന്നാൽ, ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ ഷവോമി ആരാധകർക്ക് നിരാശ പകരുന്നതാണ്. ഒാൺലൈൻ സെയിലുകളിൽ ചൂടപ്പം പോലെ വിറ്റഴിയുന്ന നോട്ട് 5 പ്രോക്കും എം.െഎ ടി.വിക്കും ഷവോമി വില വർധിപ്പിച്ചുവെന്ന വാർത്തകളാണ് ആരാധകർക്ക് നിരാശ പകരുന്നതാണ്.
13,999 രൂപ വില വരുന്ന നോട്ട് 5 പ്രോ 4 ജി.ബി റാം 64 ജി.ബി റോം വേരിയൻറിന് 1,000 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. നോട്ട് 5 പ്രോയുടെ വില 14,999 രൂപയായിരിക്കും . അതേ സമയം നോട്ട് 5 പ്രോയുടെ 6 ജ.ബി റാം വേരിയൻറിെൻറ വിലയിൽ കമ്പനി മാറ്റം വരുത്തിയിട്ടില്ല.
എം.െഎയുടെ 55 ഇഞ്ച് ടി.വിയുടെ വിലയാണ് ഷവോമി വർധിപ്പിച്ചിരിക്കുന്നത്. 5,000 രൂപയാണ് ടി.വിക്ക് വർധിപ്പിച്ചിരിക്കുന്നത്. 44,999 രൂപയായിരിക്കും ഷവോമി ടി.വിയുടെ വില. ഷവോമി നോട്ട് 5 പ്രോയുടെയും ടി.വിയുടെയും ഡിമാൻഡ് വർധിച്ചത് മുലം ആവശ്യത്തിനനുസരിച്ച് ഇന്ത്യയിലെ നിർമാണശാലകളിൽ ഉൽപാദപ്പിക്കാൻ കമ്പനിക്ക് കഴിയാതെയായി. ഇതോടെ മോഡലുകൾ ഇറക്കുമതി ചെയ്യേണ്ടി വന്നതാണ് ഇപ്പോഴത്തെ വില വർധനവിന് കാരണമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.