പുതു ഫീച്ചറുകളുമായി വാട്​സ്​ ആപ്​

കാലിഫോർണിയ: ​പ്രമുഖ സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ വാട്​സ്​ ആപ്​ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. വോയ്​സ്​ ​കോളിൽ നിന്ന്​ എളുപ്പത്തിൽ വീഡ​ിയോ കോളിലേക്ക്​ മാറാനുള്ള ഫീച്ചറാണ്​ ഇതിലൊന്ന്​. ഇതിനൊപ്പം വ്യവസായികൾക്ക്​ ഉപയോഗിക്കാനായി മറ്റൊരു ആപും വാട്​സ്​ ആപ്​ പുറത്തിറക്കുമെന്നാണ്​ റിപ്പോർട്ട്​.

നിലവിൽ വോയ്​സ്​ കോളിൽ നിന്ന്​ വീഡിയോ കോളിലേക്ക്​ മാറണമെങ്കിൽ കോൾ കട്ട്​ ചെയ്യണം. ഇൗ രീതിയിൽ നിന്ന്​ മാറ്റി കോൾ മാറ്റുന്നതിനുള്ള ​െഎക്കൺ സ്​ക്രീനിൽ വരുന്ന രൂപത്തിലാണ്​ വാട്​സ്​ ആപി​​െൻറ പുതിയ പരിഷ്​കാരം. വ്യാപാരികൾക്ക്​ ഉപഭോക്​താകളുമായി ആശയവിനിമയം നടത്തുന്നതിനായി പുതിയ ആപും കമ്പനി പുറത്തിറക്കുമെന്നാണ്​ റിപ്പോർട്ടുകൾ. 

ഫേസ്​ബുക്കിലെയും ട്വിറ്ററിലെയും പോലെ വ്യാപാരികൾക്ക്​ വാട്​സ്​ ആപ്​ വെരിഫിക്കേഷൻ നിർബന്ധമാക്കുമെന്നാണ്​ സൂചന. ഇതുവഴി വ്യാജ അക്കൗണ്ടുകൾ ഉപയോക്​താക്കൾക്ക്​ തിരിച്ചറിയാൻ സാധിക്കുമെന്നാണ്​ വിലയിരുത്തൽ​.

Tags:    
News Summary - WhatsApp Video to Voice Call Switch Spotted, New App for Businesses-technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.