ഇന്ത്യ കാത്തിരുന്ന സംവിധാനവുമായി വാട്​സ്​ ആപ്​

കാലിഫോർണിയ: ഇന്ത്യൻ ടെക്​ലോകം ഏ​റെ പ്രതീക്ഷയോടെ കാത്തിരുന്ന പേയ്​മ​​​െൻറ്​ സംവിധാനത്തിന്​ വാട്​സ്​ ആപ്​ തുടക്കം കുറിക്കുന്നതായി റി​പ്പോർട്ട്​. ആൻഡ്രോയിഡിലും, ​െഎ.ഒ.എസിലും ചില  ബീറ്റ ടെസ്​റ്റർമാർക്ക്​ പുതിയ സംവിധാനം കമ്പനി ലഭ്യമാക്കിയിട്ടുണ്ടെന്നാണ്​ വിവരം. കേന്ദ്രസർക്കാർ അവതരിപ്പിച്ച യു.പി.​െഎ സംവിധാനം അടിസ്ഥാനമാക്കിയാവും വാട്​സ്​  ആപ്​ പേയ്​മ​​​െൻറ്​.

വാട്​സ്​ ആപിൽ കാമറക്ക്​ തൊട്ടടുത്തുള്ള അറ്റാച്ച്​മ​​​െൻറ്​ ​െഎക്കണിൽ ക്ലിക്ക്​ ചെയ്​ത്​ പേയ്​മ​​​െൻറ്​ നടത്താനാവും. അറ്റാച്ച്​മ​​​െൻറിൽ പേയ്​മ​​​െൻറ്​ സെലക്​ട്​ ചെയ്​താൽ നിരവധി ബാങ്കുകളുടെ ലിസ്​റ്റ്​ വരും. അതിൽ നിന്നും യു.പി.എയുമായി ബന്ധിപ്പിച്ച്​ ബാങ്ക്​ അക്കൗണ്ട്​ തെരഞ്ഞെടുത്ത്​ പണമയക്കാനാവും.

യു.പി.എ ​അടിസ്ഥാനമാക്കിയുള്ള പേയ്​മ​​​െൻറ്​ സംവിധാനം വികസിപ്പിക്കാനുള്ള ശ്രമങ്ങൾ വാട്​സ്​ ആപ്​ 2017ൽ തന്നെ ആരംഭിച്ചിരുന്നു. നേരത്തെ സാംസങ്​, സോമാറ്റോ, ഗൂഗ്​ൾ തുടങ്ങിയ കമ്പനികളും പേയ്​മ​​​െൻറ്​ സംവിധാനം ഇന്ത്യയിൽ ആരംഭിച്ചിരുന്നു.

Tags:    
News Summary - WhatsApp Payments UPI-Based Feature Arrives in India on Android Phones, iPhone -Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.