വാട്ട്സ്ആപ് തുറക്കാതെ ഇനി ഓഡിയോ കേൾക്കാം

പുതിയ ഓഡിയോ പ്ലേബാക്ക് ഫീച്ചറുമായി വാട്ട്സ്ആപ്. ആപ്പിന്‍റെ പുതിയ അപ്ഡേറ്റിൽ വാട്ട്സ്ആപ് തുറക്കാതെ മൊബൈലിലെ നോട്ടിഫിക്കേഷൻ പാനലിൽവെച്ച് തന്നെ ഓഡിയോ കേൾക്കാൻ കഴിയും. വേർഷൻ 2.19.91.1 ലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്.

വോയ്സ് മെസ്സേജും ഓഡിയോ ഫയലുമെല്ലാം ഇത്തരത്തിൽ തുറന്ന് കേൾക്കാൻ സാധിക്കും. പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയ ബീറ്റാ വേർഷൻ ആൻഡ്രോയ്ഡിലും ഐ.ഒ.എസിലും ഇപ്പോൾ ലഭ്യമാണ്.

കൂടാതെ, ഗൂഗിൾ അസിസ്റ്റന്‍റിന്‍റെ സഹായത്തോടെ ഇനി വീഡിയോ കോളും ഓഡിയോ കോളും ചെയ്യാൻ സാധിക്കും. ഗൂഗിൾ അസിസ്റ്റന്‍റിലൂടെ നേരത്തെ ടെക്സ്റ്റ് മെസ്സേജ് മാത്രമാണ് സാധിച്ചിരുന്നത്. ഈ ഫീച്ചർ ഇപ്പോൾ ആൻഡ്രോയ്ഡിൽ മാത്രമാണ് ലഭ്യമായിരിക്കുന്നത്.

ഇൻസ്റ്റഗ്രാമിലെ പോലെ വീഡിയോ കാണാനും, ഡാർക് മോഡും വാട്ട്സ്ആപിൽ ലഭ്യമാക്കാനും കമ്പനി ശ്രമം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - WhatsApp new features coming soon for Android, iOS, web users-technology news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.