മുംബൈ: വോഡഫോൺ അൺലിമിറ്റഡ് ഒാഫർ അവതരിപ്പിച്ചു. പോസ്റ്റപെയ്ഡ് ഉപഭോക്തകൾക്കാണ് പുതിയ ഒാഫർ ലഭ്യമാകുക. 499 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് കോളുകളും 3 ജിബി പ്രതിമാസ ഡാറ്റയും പ്രതിദിനം 100 എസ്.എം.എസുകളും ലഭിക്കും. 699 രൂപയുടെ പ്ലാനിൽ 3 ജിബിക്ക് പകരം 5 ജിബി ഡാറ്റ പ്രതിമാസം ലഭിക്കും.
റിലയൻസ് ജിയോയുടെ ഒാഫറുകളെ വെല്ലുന്നതിനായി കിടിലൻ ഒാഫറുകളുമായാണ് മറ്റ് മൊബൈൽ കമ്പനികൾ രംഗത്തെത്തുന്നത്. എയർടെൽ പുതുതായി എത്തുന്ന ഉപഭോക്താകൾക്ക് ഒരു വർഷത്തേക്ക് പ്രതിമാസം 3 ജിബി ഡാറ്റ സൗജന്യമായി നൽകുന്ന ഒാഫർ അവതരിപ്പിച്ചിരുന്നു. പൊതുമേഖല സ്ഥാപനമായ ബി.എസ്.എൻ.എൽ അൺലിമിറ്റഡ് കോളുകൾ ചെയ്യുന്നതിനുള്ള ഒാഫർ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വോഡഫോണും പുതിയ ഒാഫറുമായി രംഗത്തെത്തിയിരിക്കുന്നത്.
ജിയോയുടെ വെൽകം ഒാഫർ അവസാനിക്കുകയും പുതിയ ഹാപ്പി ന്യൂ ഇയർ ഒാഫർ പുതുവർഷത്തിൽ ആരംഭിക്കുകയും ചെയ്തിരുന്നു. അൺലിമിറ്റഡ് ഡാറ്റ, വോയ്സ്, എസ്.എം.എസ് സേവനങ്ങൾ മാർച്ച് 31 വരെ സൗജന്യമായി നൽകുന്നതാണ് ജിയോയുടെ ഒാഫർ. ഇതിൽ ഡാറ്റ ഉപയോഗം പ്രതിദിനം 1 ജിബിയിൽ കൂടുതലായാൽ ജിയോയുടെ ഇൻറർനെറ്റ് വേഗത 124 കെ.ബി.പി.എസായി കുറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.