2.3 കോടിയുടെ ഫീച്ചർ ഫോൺ

ബീജിങ്​: ഒരു ഫീച്ചർ ഫോണിന്​ ഇന്ന്​ എന്ത്​ വില വരും?. 700 രൂപ മുതൽ ഫീച്ചർ ഫോണുകൾ ലഭ്യമാകുന്ന ഇക്കാലത്ത്​ കൂടിപോയാൽ 5000 രൂപ. ഇതായിരിക്കും എല്ലാവരും നൽകുന്ന ഉത്തരം. എന്നാൽ ആഡംബര ഫോൺ നിർമാതാക്കളായ വെർട്ടു പുറത്തിറക്കുന്ന കോബ്ര ലിമിറ്റഡ്​ എഡിഷൻ ഫോണി​​െൻറ വില 2.3 കോടി രൂപയാണ്​. 

ചൈനയിലെ ഒാൺലൈൻ സൈറ്റുകൾ വഴി വിൽപ്പന​ ​ഫോണി​​െൻറ വിൽപ്പന നടത്തുന്ന കോബ്ര ​ ലഭ്യമാകണമെങ്കിൽ 10,000 രൂപ ഡൗൺപേയ്​മെൻായി നൽകണം. ഹെലികോപ്​ടറിലായിരിക്കും ഡെലിവറി . ഫോണി​​െൻറ എട്ട്​ യൂണിറ്റുകളാണ്​ കമ്പനി പുറത്തിറക്കിയിരിക്കുന്നത്​. ഇതിൽ ഒരു യുണിറ്റ്​ ചൈനയിലാണ്​ വിൽപ്പനക്ക്​ വെച്ചിരിക്കുന്നത്​. മറ്റ്​ യുണിറ്റുകൾ എവിടെയാണ്​ വിൽപ്പന നടത്തുകയെന്ന്​ കമ്പനി വ്യക്​തമാക്കിയിട്ടില്ല. ഫോണി​​െൻറ കൂടുതൽ ടെക്​നികൽ ഫീച്ചറുകൾ കൂടുതലായി പുറത്ത്​ വന്നിട്ടില്ല.

ഫ്രാൻസ്​ കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന ഒരു ആഭരണ നിർമാണ കമ്പനിയാണ്​ ഫോണി​​െൻറ ഡിസൈൻ നിർവഹിച്ചിരിക്കുന്നത്​. 439 റൂബി കല്ലുകളും 2 എമാറാൾഡ്​ കല്ലുകളും ഫോണിൽ പതിച്ചിട്ടുണ്ട്​. ഫോണി​​െൻറ വിവിധ ഘടകങ്ങൾ യു.കെയിൽ വെച്ചാണ്​ കൂട്ടിയോജിപ്പിച്ചതെന്ന്​ കമ്പനി അറിയിച്ചു.

Tags:    
News Summary - Vertu Signature Cobra Limited Edition Feature Phone Launched at Nearly Rs. 2.3 Crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.