യു.സി ബ്രൗസർ പ്ലേ സ്​റ്റോറിൽ നിന്ന്​ നീക്കം ചെയ്​തു

ചൈനീസ്​ കമ്പനിയായ ആലിബാബയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ ​മൊബൈൽ ബ്രൗസർ യു.സി ​പ്ലേ സ്​റ്റോറിൽ നിന്ന് നീക്കം ചെയ്​തു. എങ്കിലും യു.സിയുടെ മിനി ബ്രൗസർ ഇ​പ്പോഴും ആൻഡ്രോയിഡ്​ സ്​റ്റോറിൽ ലഭ്യമാണ്​. ​ ബ്രൗസർ നീക്കം ചെയ്യാനുള്ള കാരണത്തെ കുറിച്ച്​ ഗൂഗ്​ളോ, യു.സി അധികൃതരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

താൽക്കാലികമായിട്ടാണ്​ ബ്രൗസർ പ്ലേ സ്​റ്റോറിൽ നിന്ന്​ ഒഴിവാക്കിയെന്നാണ്​ റി​പ്പോർട്ടുകൾ. 30 ദിവസത്തിന്​ ശേഷം ബ്രൗസർ പ്ലേ സ്​റ്റോറിൽ ലഭ്യമാകുമെന്നും വാർത്തകളുണ്ട്​. ബ്രൗസർ കൂടുതൽ പേർ ഉപയോഗിക്കാനായി അനധികൃതമായ മാർഗങ്ങൾ യു.സി ഉപയോഗിക്കുന്നുവെന്ന്​ കണ്ടെത്തിയതിനെ തുടർന്നാണ്​ നടപടിയെന്നാണ്​ പ്രാഥമിക സൂചനകൾ.

നേരത്തെ ഉപയോക്​താക്കളുടെ ലോക്കേഷൻ ഉൾപ്പടെയുള്ള വിവരങ്ങൾ യു.സി ബ്രൗസർ ചൈനീസ്​ സെർവറിന്​ കൈമാറിയതായുള്ള വാർത്തകൾ പുറത്ത്​ വന്നിരുന്നു. ഇതുസംബന്ധിച്ച അന്വേഷണം ഇ​പ്പോൾ നടന്നു വരികയാണ്​. അന്വേഷണത്തിൽ കമ്പനിക്കെതിരായ ആരോപണം തെളിഞ്ഞാൽ യു.സി ബ്രൗസർ  ഇന്ത്യയിൽ നിരോധിക്കാൻ സാധ്യതയുണ്ട്​. അതേ സമയം, ഉപയോക്​താക്കളുടെ സുരക്ഷയും സ്വകാര്യതയുമാണ്​ തങ്ങളുടെ പ്രഥമ പരിഗണനയെന്ന്​ യു.സി ബ്രൗസർ അധികൃതർ പ്രതികരിച്ചു.

Tags:    
News Summary - UC Browser has mysteriously disappeared from the Google Play Store-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.