പ്രമോഷണൽ ഒാഫർ: ജിയോയോട്​ വിശദീകരണം ചോദിച്ച്​ ട്രായ്​

ന്യൂഡൽഹി: റിലയൻസ്​ ജിയോയോട്​ വിശദീകരണം ചോദിച്ച്​ ടെലികോം റെഗുലേറ്ററി ​അതോറിറ്റി. ജിയോയുടെ വെൽകം ഒാഫർ നീട്ടനുള്ള തീരുമാനത്തിലാണ്​ ട്രായ്​ വിശദീകരണം ചോദിച്ചിരിക്കുന്നത്​. 2016 ഡിസംബർ 31 വരെ പൂർണ്ണമായ സൗജന്യമായിരുന്നു ജിയോ ഉപഭോക്​താകൾക്ക്​ നൽകിയത്​. എന്നാൽ പിന്നീട്​ ഇത്​ മാർച്ച്​ 31 വരെ റിലയൻസ്​ നീട്ടി നൽകുകയായിരുന്നു. നിലവിലെ നിയമമനുസരിച്ച്​ 90 ദിവസം മ​ാത്രമേ ഇത്തരം ഒാഫറുകൾ മൊബൈൽ കമ്പനികൾക്ക്​ ഉപഭോക്​തകൾക്കായി നൽകാൻ സാധിക്കുകയുള്ളു എന്നാണ്​ സൂചന.

ഡിസംബർ 20ന്​ ​​പ്രമോഷണൽ ഒാഫർ ദീർഘിപ്പിച്ചതുമായി ബന്ധപ്പെട്ട്​ ട്രായ്​ ജിയോയോട്​ വിശദീകരണമാരാഞ്ഞ്​ കത്തയച്ചതായാണ്​ വിവരം.  ജിയോയുടെ ഉപഭോക്​താക്കളുടെ എണ്ണം 63 മില്യൺ വരെ എത്തിയിരിക്കുന്ന സമയത്തുള്ള​ ട്രായുടെ നടപടി കമ്പനിക്ക്​ തിരിച്ചടയുണ്ടാക്കുമെന്നാണ്​​ സൂചന. . 

മറ്റ്​ മൊബൈൽ സേവനദാതാക്കൾ നേരത്തെ തന്നെ ജിയോയുടെ സൗജന്യ സേവനം അവസാനിപ്പിക്കണമെന്ന്​ ആവ​​ശ്യപ്പെട്ട്​ ട്രായിയെ സമീപിച്ചിരുന്നു. എന്നാൽ ട്രായ്​ അവരുടെ ആവശ്യം തള്ളുകയായിരുന്നു. ജിയോക്ക്​ ഇൻറർകോം കണക്ഷൻ ലഭ്യമാക്കത്തതിന്​ എയർടെൽ, വോഡഫോൺ, ​െഎഡിയ തുടങ്ങിയ മൊബൈൽ സേവനദാതാക്കൾക്ക്​ ട്രായ്​ പിഴ ചുമത്തിയിരുന്നു.

Tags:    
News Summary - TRAI Asks Reliance Jio to Explain How New Offer Doesn't Violate Norms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.