എസ്​8ന്​ പിറകേ ഗാലക്​സി എസ്​9നും ​പുറത്തിറക്കാനൊരുങ്ങി സാംസങ്​

സോൾ: ഗാലക്​സി എസ്​8ന്​ പിറകേ എസ്​9നും വിപണിയിൽ അവതരിപ്പിക്കാ​നൊരുങ്ങി സാംസങ്​. 2018 പകുതിയോടെ ഗാലക്​സി എസ്​ 9, എസ്​ 9 പ്ലസ്​ എന്നീ വേരിയൻറുകൾ പുറത്തിറക്കാനാണ്​ കമ്പനിയുടെ പദ്ധതി. ഫോൺ പുറത്തിറങ്ങുന്നതിന്​ മുമ്പായി ചില ടെക്​നോളജി വെബ്​സൈറ്റുകൾ എസ്​ 9​​​​​െൻറ ഫീച്ചറുകളെ കുറിച്ച്​  ആദ്യ സൂചനകൾ പുറത്ത്​ വിട്ടു.

6 ജി.ബി റാമി​​​​​െൻറ കരുത്തോട്​ കൂടിയാവും സാംസങ്ങി​​​​​െൻറ പുതിയ ഫ്ലാഗ്​ഷിപ്പ്​ ഫോൺ വിപണിയിൽ​ എത്തുക. സ്​നാപ്​ഡ്രാഗൺ 845 ആയിരിക്കും പ്രൊസസർ. സ്​നാപ്​ഡ്രാഗൺ 835 പ്രൊസസറാണ്​ എസ്​ 8ൽ സാംസങ്​ ഉപയോഗിച്ചിരുന്നത്​. എന്നാൽ ഇന്ത്യൻ വിപണിയിൽ സ്​നാപ്​ഡ്രാഗൺ പ്രൊസസർ എത്താനുള്ള സാധ്യതകൾ വിരളമാണ്​. എക്​സിനോസ്​ പ്രൊസസറായിരിക്കും ഫോണിന്​ ഇന്ത്യൻ വിപണിയിൽ കരുത്ത്​ പകരുക. 

128 ജി.ബി, 256 ജി.ബി എന്നിങ്ങനെ രണ്ട്​ ​സ്​റ്റോറേജ്​ ഒാപ്​ഷനുകളിലായിരിക്കും ഫോൺ വിപണയിലെത്തുക. 2018ൽ നടക്കുന്ന മൊബൈൽ വേൾഡ്​ കോൺഗ്രസിൽ എസ്​ 9നെ ആദ്യമായി അവതരിപ്പിക്കുമെന്നാണ്​ വാർത്തകൾ. 

Tags:    
News Summary - Samsung Galaxy S9, S9+ logos leak, expected to come with 6GB RAM, Snapdragon 845-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.