എക്​സിനെ വെല്ലുമോ എസ്​ 9 ​?

സാംസങ്​ ഗാലക്​സി എസ്​ 9, എസ്​ 9 പ്ലസ്​ ഫോണുകളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്​. ബാഴ്​സിലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ്​ കോൺഗ്രസിൽ ഫോണുകളുടെ ലോഞ്ചിങ്ങിന്​ മുന്നോടിയായാണ്​ കൂടുതൽ വിവരങ്ങൾ പുറത്ത്​ വന്നത്​. ഫോണി​​െൻറ വിലയുൾപ്പടെയുള്ള കാര്യങ്ങളാണ് ടെക്​ സൈറ്റുകളിലുടെ പുറത്ത്​ വന്നിരിക്കുന്നത്​​. 

ഗാലക്​സി എസ്​ 9 32 ജി.ബി വകഭേദത്തിന്​ യു.കെ വിപണിയിൽ ഏകദേശം 66,000 രൂപ വില വരുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. 64 ജി.ബി മോഡലിന്​ 72,600 രൂപയും പ്രതീക്ഷിക്കാം. എസ്​ 9 പ്ലസിന്​ ഏകദേശം 80,900 രൂപയായിരിക്കും വില. 

5.8 ഇഞ്ചി​​െൻറ സൂപ്പർ അ​മലോഡ്​ ഡിസ്​പ്ലേയായിരിക്കും എസ്​ 9ന്​ ഉണ്ടാവുക. 6.22 ഇഞ്ചായിരിക്കും എസ്​ 9 പ്ലസി​​െൻറ ഡിസ്​പ്ലേ സൈസ്​. 12 മെഗാപിക്​സലി​​െൻറ സിംഗിൾ കാമറയായിരിക്കും എസ്​ 9ന്​ ഉണ്ടാവുക. പ്ലസിന്​ 12 മെഗാപിക്​സലി​​െൻറ ഇരട്ട കാമറയും ഉണ്ടാവും. ഇരുഫോണുകൾക്കും എട്ട്​ മെഗാപിക്​സലി​​െൻറ മുൻ കാമറയായിരിക്കും ഉണ്ടാവുക. എസ്​ 9ന്​ നാല്​ ജി.ബി റാമും എസ്​ 9 പ്ലസിന്​ ആറ്​ ജി.ബി റാമുമാണ്​ നൽകിയിരിക്കുന്നത്​. സ്​നാപ്​ഡ്രാഗൺ അല്ലെങ്കിൽ എക്​സിനോസ്​ ആയിരിക്കും പ്രൊസസർ. ഇരു ഫോണുകൾക്കും യഥാക്രമം 3,000 എം.എ.എച്ച്​, 3,500 എം.എ.എച്ച്​ ബാറ്ററിയുമാണ്​ ഉണ്ടാവുക.

Tags:    
News Summary - Samsung Galaxy S9, Galaxy S9+ Said to Sport Higher Price, Impressive Scores Spotted on Geekbench-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.