സാംസങ്​ ഗാലക്​സി എസ്​ 9 ​െൻറ വീഡിയോ ചോർന്നു VIDEO

സ്​മാർട്​ഫോൺ ആരാധകർ എന്നും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലുകളാണ്​ സാംസങി​​​െൻറ ഗാലക്​സി എസ്​ സീരീസിലുള്ള ഫോണുകൾ. ഇറങ്ങിയവയിൽ പലതും വിപണിയിൽ നംബർ വണ്ണും ആയി. 2017ലെ ഫ്ലാഗ്ഷിപ്പ്​ ഒാഫ്​ ദി ഇയർ ആയി പല ടെക്​ സൈറ്റുകളും മറ്റും തി​രഞ്ഞെടുത്തത്​ ഗാലക്​സി എസ്​ 8 പ്ലസ്​ ആയിരുന്നു. 2018 ൽ ആരാധകർ കാത്തിരിക്കുന്ന ഫ്ലാഗ്​ഷിപ്പാണ്​ എസ്​ 9.

ഫെബ്രുവരി 25ന്​ ഗാലക്​സി അൺപാക്​ഡ് 2018 എന്ന​ ഇവൻറിലൂടെ എസ്​ 9​​​െൻറ  അവതരണം നടത്താൻ ക്ഷണക്കത്തുകളടിച്ച്​ വിതരണം ചെയ്​തു തുടങ്ങിയ സാംസങ്ങിനെ ഞെട്ടിച്ച്​ പുതിയ ഫോണി​​​െൻറ ചോർന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നു. സാമൂഹിക മാധ്യമങ്ങളിലും യൂട്യൂബിലും പുതിയ ഫോണി​​​െൻറ വീഡിയോ ലഭ്യമാണ്​.

Full View

 

Full View

എസ്​​ 9ഉം എസ്​ 9 പ്ലസും വീഡിയോവിൽ കാണിക്കുന്നുണ്ട്​. എസ്​ 8 നെ അപേക്ഷിച്ച്​ ചെറുതാണ്​ എസ്​ 9. ​പക്ഷെ വീതിയും കനവും കൂടുതലാണ്​. എസ്​ 9 പ്ലസും​ മുൻ​ മോഡലി​െന അപേക്ഷിച്ച്​ ചെറുതാണ്​. കാമറയിൽ ​െഎ.എസ്​.ഒ സെൽ, ടെട്രാ സെൽ ടെക്​നോളജിയും സ്​മാർട്ട്​ ഡബ്ല്യൂ ഡി ആർ ഫീച്ചറും പരീക്ഷിക്കുന്ന സാംസങ്​ സർവ മേഖലയിലും മികച്ച ഒൗട്ട്​പുട്ട്​ നൽകുന്ന രീതിയിലാണ്​ എസ്​ 9 മോഡലുകൾ അവതരിപ്പിക്കുന്നത്​.

സ്​പീഡ്​ ടെക്​നോളജിയും ഒപ്​റ്റിക്കൽ  ഇമേജ്​ സ്​റ്റെബ്​ലൈസേഷനുമൊക്കെ കാമറക്ക്​ മിഴിവ്​ പകരും. ഫെബ്രുവരി 25ന്​ നടക്കുന്ന ചടങ്ങിലൂടെ ഫോണി​​​െൻറ മറ്റ്​ വിവരങ്ങൾ ലഭ്യമാവും.

Tags:    
News Summary - Samsung Galaxy S9 Early Hands-On Videos Leaked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.