8 ജിബി റാമുമായി ഗാലക്​സി എസ്​ 8

മുംബൈ: സാംസങ്ങ്​ ഗാലക്​സി എസ്​ 8നെ കുറിച്ച്​ നിരവധി വാർത്തകൾ ഇതിനകം തന്നെ പുറത്ത്​ വന്നു കഴിഞ്ഞു. നോട്ട്​ 7 സൃഷ്​ടിച്ച പ്രതിസന്ധി മറികടക്കാൻ സാംസങ്ങ്​ പുറത്തിറക്കുന്ന വജ്രായുധമാണ്​ ഗാലക്​സി എസ്​ 8. ഇ​പ്പോൾ ഗാലക്​സി എസ്​ 8​െൻറ ചിത്രങ്ങൾ പുറത്ത്​ വന്നതാണ്​ പുതിയ വാർത്ത. കൊറിയയിലെ ടെക്​നോളജി വെബ്​സൈറ്റാണ്​ എസ്​8​െൻറ ചിത്രങ്ങൾ പുറത്ത്​ വിട്ടിരിക്കുന്നത്​.

കർവഡ്​ ഡിസ്​പ്ലേയാണ്​ ഗാലക്​സി എസ്​ 8ന്​ ഉണ്ടാവുക. രണ്ട്​ സ്ക്രീൻ സൈസുകളും പുതിയ ഫോണിന്​ സാംസങ്ങ്​ നൽകുമെന്നാണ്​ സൂചന. ഡിസ്​പ്ലേയുടെ വലത്​ ഭാഗത്താണ്​  ഹോം ബട്ടൺ. ​െഎ​ഫോൺ 7നിൽ ആപ്പിൾ പരീക്ഷിച്ചത്​ പോലെ സാംസങ്ങി​െൻറ പുതിയ ഫോണിലും 3.5 എം.എം ഹെഡ്​ഫോൺ ജാക്ക്​ ഉണ്ടാവില്ലെന്നാണ്​ സൂചന.

എട്ട്​ ജി.ബി റാമുള്ള ഫോണിന്​ കരുത്ത്​ പകരുക സ്​നാപ്പ്​ഡ്രാഗൺ പ്രൊസസറായിരിക്കും. ആപ്പിളിലുള്ള 3 ഡി ടച്ച്​ സ്​ക്രീൻ ടെക്​നോളജി എസ്​ 8ലും സാംസങ്ങ്​ ഉൾപ്പെടുത്തു​െമന്നാണ്​ ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. ഇൗ വർഷം എപ്രിലിൽ ഫോൺ വിപണിയിലെത്തുമെന്നാണ്​ ഇപ്പോൾ പുറത്ത്​ വരുന്ന വാർത്തകൾ.

Tags:    
News Summary - Samsung Galaxy S8 Image Allegedly Leaked: No Home Button, But Dual-Edge Display Design Retained

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.