കാത്തിരിപ്പിന്​ വിരാമം; എസ്​8 പുറത്തിറങ്ങി

ന്യൂയോർക്ക്: സാംസങ്ങിെൻറ പുതിയ മൊബൈൽ ഫോൺ എസ്8 വിപണിയിൽ അവതരിപ്പിച്ചു. ഏവരും പ്രതീക്ഷിച്ചത് പോലെ ഫോണിൽ ചില നൂതന സംവിധാനങ്ങൾ ഉൾക്കൊള്ളിക്കാൻ സാംസങ് ഇക്കുറിയും മറന്നില്ല. നോട്ട് 7 സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാനാണ് പുതിയ ഫോണിലൂടെ സാംസങ് ശ്രമിക്കുന്നത്. ഫോണിെൻറ രണ്ട് വേരിയൻറുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഗാലക്സി എസ് 8, എസ് 8 പ്ലസ് എന്നിവയാണ്.  ഏപ്രിൽ 21 മുതൽ ഫോൺ വിപണിയിൽ ലഭ്യമാവും.

സാംസങ്ങിെൻറ വോയ്സ് സിസ്റ്റം ബിക്സ്ബൈ എസ്8ൽ അവതരിപ്പിച്ചിട്ടുണ്ട്. ആപ്പിളിെൻറ സിരി ഗൂഗിൾ അസിസ്റ്റ്, എന്നിവക്ക് വെല്ലുവിളി ഉയർത്താനാണ് വോയ്സ് അസിസ്റ്റ് സംവിധാനത്തിലൂടെ സാംസങ് ലക്ഷ്യമിടുന്നത്. നിരവധി പുതിയ ആപുകളും ഫോണിനൊപ്പം സാംസങ് ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതിൽ പലതും ബിക്സ്ബൈയുടെ പ്രവർത്തനത്തിന് സഹായിക്കുന്നതാണ്.

സുരക്ഷയിൽ വിട്ടുവീഴ്ചക്കില്ലെന്ന് പ്രഖ്യാപിക്കുകയാണ് ഗാലക്സി എസ് 8ലൂടെ സാംസങ്. ഫിംഗർ പ്രിൻറ് സ്കാനറിന് പുറമേ കണ്ണിെൻറ കൃഷ്ണമണിയും മുഖവും തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന സുരക്ഷ സംവിധാനവും എസ്8ന്. സ്മാർട്ട് ഫോണിനെ കമ്പ്യൂട്ടർ മോണിറ്ററുമായോ കീബോർഡുമായോ മൗസുമായോ ബന്ധിപ്പിക്കാൻ കഴിയുന്ന സംവിധാനവും ഉൾക്കൊള്ളിച്ചുണ്ട്.

5.2 , 6.2 ഇഞ്ച് ഡിസ്പ്ലേയാണ്  യഥാക്രമം എസ്8നും എസ്8 പ്ലസിനും നൽകിയിരിക്കുന്നത്. 4 ജി.ബി റാം 64 ജി.ബി റോം എന്നിവയാണ് സ്റ്റോറേജ് സവിശേഷതകൾ. 12 മെഗാപിക്സലിെൻറ പിൻ കാമറയും 8 മെഗാപിക്സലിെൻറ മുൻ കാമറയുമാണ് നൽകിയിരിക്കുന്നത്. 3,000 എം.എ.എച്ചാണ് എസ്8െൻറ ബാറ്ററി 3,500 എം.എ.എച്ച് ബാറ്ററി എസ്8 പ്ലസിനും നൽകിയിരിക്കുന്നു. എല്ല കണക്ടിവിറ്റി ഫീച്ചേഴ്സും ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആൻഡ്രോയിഡ് ന്യൂഗട്ടാണ് ഒാപ്പറേറ്റിങ് സിസ്റ്റം. വില സംബന്ധിച്ച സൂചനകളൊന്നും സാംസങ് നൽകിയിട്ടില്ല.

Tags:    
News Summary - This is the Samsung Galaxy S8, coming April 21st

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.