Source: YouTube/R4MD

ഗ്യാലക്സി എസ് 24 സീരീസ് റിലീസ് ഡേറ്റ്, എസ് 23 എഫ്.ഇ വിലയെത്ര? അറിയാം വിശേഷങ്ങൾ

ഐഫോൺ 15 സീരീസിന് പിന്നാലെ സാംസങ് ഫ്ലാഗ്ഷിപ്പ് ഫോണുകളുടെ വരവിനായി കാത്തിരിക്കുകയാണ് ആൻഡ്രോയ്ഡ് ഫോണുകളുടെ ആരാധകർ. ആൻഡ്രോയ്ഡ് ഫോണുകളിൽ ആപ്പിൾ ഐഫോണുകൾക്ക് കട്ട കോംപറ്റീഷൻ നൽകാൻ കഴിയാറുള്ളത് സാംസങ് പ്രീമിയം ഫോണുകൾക്ക് മാത്രമാണ്. കഴിഞ്ഞ ഫെബ്രുവരിയിലെത്തിയ ഗ്യാലക്സി എസ് 23 സീരീസുമായാണ് ​ഇപ്പോൾ ഐഫോൺ 15 പ്രോ ഫോണുകൾ ആളുകൾ താരതമ്യം ചെയ്യുന്നത്. എസ് 24 എത്തുന്നതോടെ, ആപ്പിൾ വിയർക്കുമെന്നാണ് ആൻഡ്രോയ്ഡ് ഫാൻസ് പറയുന്നത്.

ഇപ്പോഴിതാ സാംസങ് ഗ്യാലക്സി എസ്24 സീരീസിന്റെ ലോഞ്ച് ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. 2024 ജനുവരി 18-നടുത്തായി ഫോൺ എത്തുമെന്ന് വെയ്‌ബോ വഴി ജനപ്രിയ ലീക്കറായ ഐസ് യൂനിവേഴ്സ് വെളിപ്പെടുത്തി. പൊതുവെ ഫെബ്രുവരിയിൽ എത്താറുള്ള സാംസങ് അൺപാക്ക്ഡ് ഇവന്റ് ഇത്തവണ നേരത്തെയെത്തുമെന്നാണ് ഇത് നൽകുന്ന സൂചന.

ഗ്യാലക്സി എസ് 24 ലൈനപ്പിൽ എസ് 24, എസ് 24 പ്ലസ്, എസ് 24 അൾട്രാ എന്നീ മോഡലുകൾ ഉൾപ്പെടും. ഒക്ടോബറിൽ നടക്കുന്ന സ്‌നാപ്ഡ്രാഗൺ സമ്മിറ്റിൽ പ്രഖ്യാപിക്കുന്ന സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റുമായാകും ഫോൺ എത്തുക. സീരീസിലെ വനില മോഡലുകൾ ഫ്ലാറ്റ് എഡ്ജുകളുമായി എത്തും. ബോക്സി ഡിസൈനിന് പകരം റൗണ്ടഡ് എഡ്ജുകളുമായി ഫോൺ അവതരിപ്പിച്ചേക്കും.

​ഐഫോൺ 15 പ്രോ സീരിസിലുള്ളത് പോലെ ടൈറ്റാനിയം ബിൽഡും ഫോണിൽ പ്രതീക്ഷിക്കാം. 200എംപി പ്രധാന ക്യാമറയും 12x ഒപ്റ്റിക്കൽ സൂം ഉള്ള 12എംപി പെരിസ്‌കോപ്പ് ലെൻസും ഉണ്ടാകാം. ഗാലക്‌സി എസ് 24 അൾട്രായ്‌ക്കായി മെച്ചപ്പെട്ട എസ് പെൻ പ്രതീക്ഷിക്കാം. മുഴുവൻ ഗാലക്‌സി എസ് 24 സീരീസിനും നിരവധി പ്രകടനവും ക്യാമറ അപ്‌ഗ്രേഡുകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഗ്യാലക്സി എസ് 23 എഫ്.ഇ വില...!

മൈസ്മാർട്ട് പ്രൈസിന്റെ സമീപകാല റിപ്പോർട്ട് അനുസരിച്ച്, ഗ്യാലക്‌സി എസ് 23 ഫാൻ എഡിഷൻ മോഡലിന്റെ വില $599 (~ 49,800 രൂപ) ആയിരിക്കും. കഴിഞ്ഞ വർഷം ജനുവരിയിൽ ലോഞ്ച് ചെയ്ത ഗാലക്‌സി എസ് 21 എഫ്ഇയുടെ വില 699 ഡോളർ (~ 58,100 രൂപ) ആയിരുന്നു. 10000 രൂപയുടെ വ്യത്യാസമാണ് പുതിയ എഫ്.ഇ-യിൽ പ്രതീക്ഷിക്കുന്നത്.


ഇതേ വിലയിൽ വരികയാണെങ്കിൽ ഇന്ത്യക്കാർക്ക് എസ് 23 എഫ്.ഇ അതിലും കുറഞ്ഞ വിലക്ക് ലഭിച്ചേക്കാം. സാംസങ് തങ്ങളുടെ ഏറ്റവും പുതിയ ഇയർഫോണായ ഗാലക്‌സി ബഡ്‌സ് എഫ്‌ഇയും ഫോണിനൊപ്പം അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതിന്റെ വില 99 ഡോളർ (~ 8,200 രൂപ) ആയിരിക്കും. ഗ്യാലക്സി ടാബ് എസ്9 എഫ്.ഇയും ഒപ്പമുണ്ടായേക്കാം.

ഗ്യാലക്‌സി എസ് 23 എഫ്‌ഇക്ക് ഗാലക്‌സി എസ് 23 ന് സമാനമായ രൂപകൽപ്പനയായിരിക്കുമെന്ന് സമീപകാലത്ത് പുറത്തുവന്ന ലീക്കുകൾ പറയുന്നു. പിൻ കാമറകൾ സജ്ജീകരിച്ചിരിക്കുന്ന രീതിയും എസ്23 എന്ന മോഡലിന്റെ അതേ രൂപത്തിലാകും. പേൾ വൈറ്റ്, ബ്ലാക്ക് ഗ്രാഫൈറ്റ്, പർപ്പിൾ ലാവെൻഡർ, ഒലിവ് എന്നീ നിറങ്ങളിൽ ഫോൺ അവതരിപ്പിക്കും. റൗണ്ടഡ് കോർണറുകളും പഞ്ച് ഹോൾ സ്ക്രീനും ഫോണിന് നൽകിയേക്കും.

Full View

120Hz റിഫ്രഷ് റേറ്റുള്ള 6.4-ഇഞ്ച് AMOLED ഡിസ്‌പ്ലേ ആയിരിക്കും ഫോണിനുണ്ടാവുക. ആഗോള വിപണികൾക്കായി Exynos 2200, യുഎസിനും കാനഡയ്ക്കും Snapdragon 8 Gen 1 എന്നിങ്ങനെ രണ്ട് ചിപ്സെറ്റ് വേരിയന്റുകൾ ഫോണിൽ പ്രതീക്ഷിക്കാം.

OIS ഉള്ള 50MP മെയിൻ സ്‌നാപ്പർ, 12MP അൾട്രാ വൈഡ് ലെൻസ്, 3x ഒപ്റ്റിക്കൽ സൂം ഉള്ള 8MP ടെലിഫോട്ടോ ലെൻസ് എന്നിങ്ങനെയാകും പിൻ കാമറ വിശേഷങ്ങൾ. മുൻ ക്യാമറ 10.5 എംപിയുടേതാകും. 25W ഫാസ്റ്റ് ചാർജിംഗുള്ള 4,500 എംഎഎച്ച് ബാറ്ററിയും ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 5.1 എന്നിവയാണ് എടുത്തുപറയേണ്ട മറ്റ് പ്രത്യേകതകൾ.

Tags:    
News Summary - Samsung Galaxy S24 Series Launch Date Leaked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.