108 മെഗാ പിക്സൽ കാമറ, 16 ജി.ബി റാം; അജയ്യനാകാൻ ഗാലക്സി എസ് 20 സീരീസ്

പ്രീമിയം വിഭാഗത്തിലും ബജറ്റ് വിഭാഗത്തിലും ടെക്കികളെ ഒരുപോലെ തൃപ്തിപ്പെടുത്തുന്നതിൽ വിജയിച്ചതാണ് സാംസങ് ഫോ ണുകളെ എല്ലാവർക്കും പ്രിയപ്പെട്ടതാക്കുന്നത്. ഗാലക്സി എസ് 20 സീരീസിലൂടെ പ്രീമിയം ഫോൺ ഉപയോഗിക്കുന്നവരെ ഞെട്ടിച് ചിരിക്കുകയാണ് അവർ.ഗ്യാലക്‌സി എസ്20, എസ് 20പ്ലസ്, എസ്20 അള്‍ട്രാ, മടക്കാവുന്ന സ്‌ക്രീനുള്ള ഗ്യാലക്‌സി Z ഫ്‌ളിപ് എന്ന ീ മോഡലുകളാണ് സ്മാർട്ഫോൺ വിപണിയിലെ ആധിപത്യം തുടരുന്നതിനായി സാംസങ് പുറത്തിറക്കിയത്.

8 ജിബി മുതൽ 16 ജി.ബിവരെ റാ മും 8കെ വിഡിയോ റെക്കോഡിങ്ങും നൽകുന്നുവെന്നതാണ് എസ് 20യെ മികച്ചതാക്കുന്നത്. കൂടാതെ എട്ടു കോറുകളുള്ള, 7എന്‍എം, 64-ബി റ്റ് പ്രോസസറാണ് എല്ലാ മോഡലുകള്‍ക്കും നൽകിയിരിക്കുന്നത്. ക്വാല്‍കമിന്റെ സ്‌നാപ്ഡ്രാഗണ്‍ 865/ എക്‌സിനോസ് 990 എന്നി വയാും ഫോണിന്‍റെ ഹൃദയം. ഇതോടൊപ്പം 20 ഹെട്‌സ് ഡിസ്‌പ്ലേയും വന്നതോടെ സ്മാർട്ട്ഫോൺ ലോകത്തെ മുടിചൂടാമന്നനാകാനാണ് സാംസങ്ങിന്‍റെ ശ്രമം.

ഡിസ്‌പ്ലേയ്ക്കുളളില്‍ തന്നെയുള്ള അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫോണിനു ണ്ട്. ഫെയ്‌സ്‌ഐഡിയും റിവേഴ്‌സ് ചാര്‍ജിങ് ഫീച്ചറുമുണ്ട്. പഞ്ച്-ഹോള്‍-ഡിസ്‌പ്ലേയും ഫോണുകളുടെ ഭംഗിക്ക് മാറ്റ് ക ൂട്ടുന്നു.

എസ് 20 അൾട്ര

108 മെഗാ പിക്സലിന്‍റെ കാമറ, 8 കെ വിഡിയോ റെക്കോർഡിങ്, 100xസൂം എന്നിവയാണ് ഫോണിന്‍റെ ഹൈലൈറ്റ്. നാലു ക്യാമറകളാണ് ഫോണിനുള്ളത്. 108 എംപി വൈഡ്, 48 എംപി ടെലി, 12 എംപി വൈഡ്, ഡെപ്ത് വിഷന്‍ എന്നീ ഫീച്ചറുകളാണ് ഉൾകൊള്ളിച്ചത്. ഇതോടൊപ്പം 40എംപി സെൽഫി ക്യാമറയും നല്‍കിയിരിക്കുന്നു.

6.9 ഇഞ്ച് ക്യു.എച്ച്.ഡി ഡിസ്പ്ലേ, ക്വൽകോം/എക്സിനോസുമാണ് പ്രൊസസർ. 5000 എം.എ.എച്ച് ബാറ്ററിയും 45W ചാര്‍ജിങും സപ്പോര്‍ട്ട് ചെയ്യുന്നു. വയർലസ് ചാർജറും ഫോണിന് യോജിക്കും. 16 ജിബി റാമും 512 ജി.ബി സ്റ്റോറേജും എസ് 20 അൾട്രയിൽ ഉൾകൊള്ളിച്ചിട്ടുണ്ട്. തുടക്ക മോഡലിന് വില 1,399 ഡോളറാണ് (ഏകദേശം 1 ലക്ഷം രൂപ).


എസ് 20, എസ് 20 പ്ലസ്

എസ് 20 പ്ലസിൽ നാല് കാമറകളാണ് ഉൾകൊള്ളിച്ചത്. 64 എം.പി ടെലിഫോട്ടോ, 12എം.പി വൈഡ്, 12എം.പി അള്‍ട്രാ വൈഡ്, പോര്‍ട്രെയ്റ്റ് ഷോട്ടുകള്‍ക്കായി ഡെപ്ത് വിഷന്‍ സെന്‍സര്‍ എന്നിങ്ങനെയാണ് കാമറകൾ. 6.7-ഇഞ്ച് വലുപ്പമുള്ള ക്വാഡ് എച്.ഡി.പ്ലസ് ഡൈനാമിക് അമോലെഡ് 2x ആണ് ഡിസ്പ്ലേ.
പ്ലസിന് 4500 എം.എ.എച്ചും ബാറ്ററിയുമാണ് നൽകിയിരിക്കുന്നത്. 8ജിബി റാം/128ജിബി സ്റ്റോറേജ്, 12ജിബി റാം, 128ജിബി സ്റ്റോറേജ് എന്നീ വേരിയന്‍റുകളിൽ ഫോൺ ലഭ്യമാകും. കോസ്മിക് ഗ്രേ, കോസ്മിക് ബ്ലാക്, ക്ലൗഡ് ബ്ലൂ എന്നീ നിറങ്ങളുമാണ് നൽകിയിരിക്കുന്നത്. തുടക്ക മോഡലിന് 1199 ഡോളറാണ് വില (ഏകദേശം 85,514 രൂപ)

എസ്20യിൽ മൂന്നു കാമറകളുമാണുള്ളത്. 64 എം.പി ടെലിഫോട്ടോ, 12എം.പി വൈഡ്, 12എം.പി അള്‍ട്രാ വൈഡ് കാമറകളാണ് ഉൾപെടുത്തിയിരിക്കുന്നത്. 6.2-ഇഞ്ച് ക്വോഡ് എച്ഡി പ്ലസ് ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയും 4000 എം.എ.എച് ബാറ്ററിയും നൽകിയിരിക്കുന്നു. കോസ്മിക് ഗ്രേ, ക്ലൗഡ് പിങ്ക്, ക്ലൗഡ് ബ്ലൂ എന്നീ നിറങ്ങളിൽ ലഭ്യമാകും. 8ജിബി റാം, 128ജിബി സ്റ്റോറേജ്, 12ജിബി റാം, 512ജിബി സ്റ്റോറേജ് എന്നീ വേരിയന്‍റുകളിൽ ലഭ്യമാകും. തുടക്ക മോഡലിന് 999 ഡോളറാണ് വില (ഏകദേശം 71,225 രൂപ).

ഇരു ഫോണുകളും 25W ചാര്‍ജറും സപ്പോര്‍ട്ട് ചെയ്യും.


ഗ്യാലക്‌സി Z ഫ്‌ളിപ്
ഫോള്‍ഡിങ് ഫോണായാണ് Z ഫ്‌ളിപ് പുറത്തിറക്കിയിരിക്കുന്നത്. 6.7-ഇഞ്ച് ഡിസ്‌പ്ലേയാണ് നിവർത്തുമ്പോൾ ഫോണിനുള്ളത്. മടക്കുമ്പോൾ 1.06-ഇഞ്ച് ഡിസ്‌പ്ലേയിലേക്ക് മാറും.


Tags:    
News Summary - Samsung Galaxy S20, S20 Plus, S20 Ultra and the Z Flip

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.