റിലയൻസ്​ ലൈഫ്​ ഫോൺ പൊട്ടിത്തെറിച്ചു

ന്യൂഡൽഹി: റിലയൻസി​െൻറ സ്മാർട് ഫോൺ ലൈഫ്​(LYF) പൊട്ടിത്തെറിച്ചു. തൻവീർ സ്വാദിഖ്​ എന്നയാളാണ്​ ത​െൻറ കൈവമുള്ള ലൈഫ്​ഫോൺ പൊട്ടിത്തെറിച്ചെന്നും അപകടത്തിൽ നിന്ന് കുടുംബം കഷ്​ടിച്ച്​ രക്ഷപ്പെ​െട്ടന്നും ട്വീറ്റ്​ചെയ്തത്​​. തീപിടിച്ച ഫോണി​െൻറ ചിത്രവും ഇയാൾ പോസ്​റ്റ്​ ചെയ്​തിട്ടുണ്ട്​.

എന്നാൽ ലൈഫിൻറെ ഏത് ​മോഡലിനാണ്​ തീ പിടിച്ചതെന്ന്​ സ്വാദിഖ്​ പറയുന്നില്ല. അപകടം സംഭവിച്ച ഫോണി​െൻറ പുറകിൽ ലൈഫ്​ ബ്രാൻറിൻറെ അടയാളവും കാണാം. സംഭവത്തിൽ റിലയൻസ്​ അധികൃതർ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്​.

ഞങ്ങൾ സാദിഖുമായി ബന്ധപ്പെടാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്​. സംഭവത്തെ കുറിച്ച് ചർച്ച ചെയ്​തു . അതനുസരിച്ച്​ കൂടുതൽ വിവരങ്ങൾ പുറത്തുവിടും. ആദ്യമായാണ്​ ഇങ്ങനൊരു വാർത്ത വരുന്നത്​​. ലോകത്തിൽ വെച്ച്​ നിലവാരമുള്ള ഡിവൈസുകളാണ്​ ലൈഫിൽ ഉപയോഗിക്കുന്നത്​. മെച്ചപ്പെട്ട ക്വാളിറ്റി കൺട്രോൾ പ്രോസസിനുശേഷമാണ്​ ലൈഫ്​ ഫോണുകൾ പുറത്തിറക്കുന്നത്​. എന്തായാലും വാർത്തയെക്കുറിച്ച്​ തങ്ങൾ ആശങ്കാ കുലരാണെന്നും സംഭവത്തെ കുറിച്ച്​ ഗൗരവമായി അന്വേഷിക്കുമെന്നും റിലയൻസ്​ അധികൃതർ അറിയിച്ചു.

​തീപിടിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നു എന്ന്​​ വ്യാപക പരാതിയുണ്ടായതിനെ തുടർന്ന്​ നേരത്തെ സാംസങ്​ ഗ്യാലക്​സി നോട്ട്​ സെവ​െൻറ ഉൽപാദനം നിർത്താൻ സാംസങ്​ തീരുമാനിച്ചിരുന്നു.

Tags:    
News Summary - Reliance Lyf phone bursts into flames

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.