4ജി കവറേജ്​ കൂട്ടാൻ ജിയോ; 45,000 കോടി നിക്ഷേപിക്കുന്നു

ന്യൂഡൽഹി: രാജ്യത്ത്​ 4ജി മൊബൈൽ ക​വറേജ്​ വർധിപ്പിക്കുന്നതി​െൻറ ഭാഗമായി 45,000 കോടി രൂപ നിക്ഷേപിക്കുന്നു. ഇതി​െൻറ ഭാഗമായി  രാജ്യത്തുടനീളം കമ്പനി മൊബൈൽ ടവറുകൾ സ്​ഥാപിക്കും.

ടെലികോം മന്ത്രി മനോജ്​ സിൻഹയുമായുള്ള കൂടികാഴ്​ചയിലണ്​ ജിയോ ഇക്കാര്യമറിയിച്ച​െതന്നാണ്​ വിവരം. അടുത്ത ആറു മാസത്തിനുള്ളിൽ ജിയോ 45,000 കോടി നിക്ഷേപിക്കും. നാലു വർഷത്തിനകം 1 ലക്ഷം​ കോടിയാണ്​ ജിയോ നടത്താൻ ഉദ്ദേശിക്കുന്ന നിക്ഷേപം.  എന്നാൽ റിലയൻസ്​ ജിയോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ലഭിക്കുന്ന വിവരമനുസരിച്ച് ​ 1.6 ലക്ഷം കോടി രൂപ ഇപ്പോൾ തന്നെ 2.82 ലക്ഷം ബേസ്​ സ്​റ്റേഷനുകളിൽ  സ്​ഥാപിക്കുന്നതിനായി നിക്ഷേപിച്ചു കഴിഞ്ഞു. ഇതിലുടെയാണ്​ ഇന്ത്യയിലെ 18,000ത്തോളം നഗരങ്ങളിലും 2 ലക്ഷം ഗ്രാമങ്ങളിലും ജിയോയുടെ കവറേജ്​ ലഭ്യമാകുന്നത്​.

മികച്ച സേവനം ലഭ്യമാക്കാനാണ്​ ജിയോ ശ്രമിക്കുന്നത്​ എന്നാൽ എയർടെൽ, ​െഎഡിയ, വോഡഫോൺ പോലുള്ള സേവനദാതാക്കൾ ഇൻറർ​േകാം കണ്​കഷൻ നൽകാത്തതാണ്​ പ്രശ്​നങ്ങൾ സൃഷ്​ടിക്കുന്നതായും ജിയോ വൃത്തങ്ങൾ പറഞ്ഞതായാണ്​ സൂചന.നേരത്തെ ഇൻറർകോം കണ്​ക്ഷൻ നൽകാത്ത വിഷയത്തിൽ മൊ​ബൈൽ സേവനദാതാക്കൾക്ക്​ 3,050 കോടി രൂപ പിഴയിട്ടിരുന്നു.

Tags:    
News Summary - Reliance Jio reveals plan to improve 4G coverage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.