Posted On
date_range Updated On
date_range 2000 രൂപക്ക് 4 ജി സ്മാർട്ട്ഫോണുമായി റിലയൻസ് ജിയോ
മുംബൈ: വമ്പൻ ഒാഫറുകളിലൂടെ ഇന്ത്യയെ അമ്പരിച്ച റിലയൻസ് ജിയോ 2000 രൂപക്ക് 4 ജി സ്മാർട്ട്ഫോൺ പുറത്തിറക്കാനൊരുങ്ങുന്നു. പുതിയ റിപ്പോർട്ടുകളനുസരിച്ച് ഗൂഗിളുമായി ചേർന്ന് 2000 രൂപക്കുള്ള 4ജി വോൾട്ട് ഫോൺ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ജിയോ.
ഗൂഗിൾ മേധാവി സുന്ദർ പിച്ചെ ഇന്ത്യ സന്ദർശിച്ചപ്പോൾ രാജ്യത്ത് കുറഞ്ഞ വില വരുന്ന ഫോണുകൾക്ക് ആവശ്യക്കാരുണ്ടെന്ന് അഭിപ്രായപ്പെട്ടിരിന്നു. ഇതിന് പിന്നാലെയാണ് ജിയോ ഗൂഗിളുമായി ചേർന്ന് സ്മാർട്ട്ഫോൺ പുറത്തിറക്കുന്നുവെന്ന വാർത്തകൾ പുറത്ത് വന്നത്.
ഗൂഗിളുമായി ചേർന്ന് ഇന്ത്യയിൽ ഫോൺ അവതരിപ്പിക്കുന്നത് ഗുണകരമാവുമെന്ന കണക്കുകൂട്ടലാണ് റിലയൻസ് ജിയോക്കും ഉള്ളത്. ഫോണിനൊപ്പം ജിയോുടെ സിം സൗജന്യമായി നൽകും. ഇൗ വർഷം അവസാനത്തോട് കൂടിയാവും പുതിയ സ്മാർട്ട്ഫോൺ കമ്പനി വിപണിയിലെത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.