ജിയോ ഇന്ത്യയിലെ ഏറ്റവും​ വേഗമേ​റിയ മൊബൈൽ നെറ്റ്​വർക്ക്​

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വേഗമേറിയ മൊബൈൽ നെറ്റ്​വർക്കായി റിലയൻസ്​ ജിയോ. ട്രായിയാണ്​ ഇത്​ സംബന്ധിച്ച കണക്കുകൾ പുറത്ത്​ വിട്ടത്​.  ട്രായിയുടെ ഡിസംബറിലെ കണക്കുകൾ പ്രകാരം 18.6 mbps ആണ്​ ജിയോയുടെ പരമാധി ഡൗൺലോഡിങ്​ വേഗത. നവംബർ മാസത്തിൽ ഇത്​ 5.85mbps ആയിരുന്നു. സെപ്​തംബറിൽ 7.2mbps ആയിരുന്ന ജിയോയുടെ പരമാധി ഡൗൺലോഡിങ്​ വേഗത.

വേഗതയിൽ രണ്ടാം സ്ഥാനത്ത്​ ​വോഡഫോണാണ്​.​ 6.7mbps ആണ്​ വോഡഫോണി​െൻറ പരമാവധി ഇൻറർ​െനറ്റ്​ ഡൗൺലോഡിങ്​ വേഗത. നവംബർ മാസത്തിൽ ഇത്​ 4.6mbps ആയിരുന്നു. ​മൂന്നാം സ്ഥാനത്തുള്ള ​െഎഡിയയുടെ പരമാവധി ഡൗൺലോഡിങ്​ വേഗത ​5.03mbps ആണ്​ . എയർടെൽ 4,68 mbps,  ബി.എസ്​.എൻ.എൽ 3.42 mbps, എയർസെൽ 3mbps എന്നതാണ്​ മറ്റ്​ പ്രധാന നെറ്റവർക്കുകളുടെ ഡൗൺലോഡിങ്​ വേഗത. മറ്റ്​ നെറ്റ്​ വർക്കുകളെ ബഹുദൂരം പിന്തള്ളിയാണ്​ ജിയോ ഇന്ത്യയിലെ ഏറ്റവും വേഗമേറിയ നെറ്റ്​വർക്കായി മാറിയത്​.
 
കഴിഞ്ഞ വർഷം ആഗസ്​റ്റ്​ മാസത്തിലായിരുന്നു റിലയൻസ്​ ജിയോ ഇന്ത്യയിൽ സേവനം ആരംഭിച്ചത്​.  2016 ഡിസംബർ മാസം വരെ എല്ലാ സേവനങ്ങളും ജിയോ സൗജന്യമായി നൽകിയിരുന്നു. പിന്നീട്​ 2017 മാർച്ച്​ 31 വരെ സൗജന്യ സേവനം ജിയോ നീട്ടി നൽകുകയും ചെയ്​തിരുന്നു.

Tags:    
News Summary - Reliance Jio Average Download Speed Reached 18Mbps in December: TRAI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.