അതിവേഗ 5ജിയുമായി റിലയൻസ്​ ജിയോ

ബാഴ്​സിലോണ: റിലയൻസ്​ ജിയോ അതിവേഗ 5ജി അവതരിപ്പിക്കുന്നു. ബാഴ്​സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ്​ കോൺഗ്രസിലാണ്​ റിലയൻസ്​ ഇക്കാര്യം അറിയിച്ചത്​. സാംസങ്ങുമായി ചേർന്നാവും ജിയോ 5ജി സേവനം അവതരിപ്പിക്കുക. ജിയോയും സാംസങ്ങും ചേർന്നാണ്​ മൊബൈൽ വേൾഡ്​ കോൺഗ്രസിൽ വാർത്ത സമ്മേളനം വിളിച്ചത്​.

ഇന്ത്യയിൽ 5ജി സേവനം കൊണ്ടുവരാൻ ജിയോയും സാംസങ്ങും ഒന്നിച്ച്​ പ്രവർത്തിക്കും. സാംസങ്ങി​െൻറ ഫോണുകളിൽ ഇനിമുതൽ ജിയോ ആപും ഉൾപ്പെടുത്തും. ഏറ്റവും വേഗത്തിൽ ഇന്ത്യയിൽ വളർന്ന്​ വരുനന കമ്പനിയാണ്​ ജിയോ എന്നും കമ്പനിയുടെ പ്രസിഡൻറ്​ ജോതീന്ദ്ര താക്കർ പറഞ്ഞു.

ജിയോടെ പുതിയ താരീഫ്​ പ്ലാനുകളും കമ്പനി ബാഴ്​സലോണയിൽ പ്രഖ്യാപിച്ചു. 149​,499 രൂയുടെ പാക്കുകൾ ആക്​ടിവേറ്റ്​ ചെയ്​താൽ യഥാക്രമം 2 ജി.ബി, 60 ജി.ബി ഡാറ്റ ഒരു മാസത്തേക്ക്​ ഉപയോഗിക്കാം. മാർച്ച്​ 1 മുതൽ 31 വരെ 99 രൂപ നൽകി ജിയോയുടെ പ്രൈം അംഗങ്ങളാവാൻ സാധിക്കും. തുടർന്ന്​ ഏപ്രിൽ ഒന്നു മുതൽ ഇഷ്​ടപ്പെട്ട പാക്കുകൾ തെര​െഞ്ഞടുക്കാം. ആദ്യം പ്രഖ്യാപിച്ച 303 രൂപയുടെ പാക്കുകൾക്ക്​ പുറമെയാണ്​ പുതിയ നിരക്കുകൾ​. 999 രൂപക്ക്​ 60 ദിവസം 60 ജി.ബി ഡാറ്റ 1999 രൂപക്ക്​ 90 ദിവസം 125 ജി.ബി ഡാറ്റ 4999 രൂപക്ക്​ 180 ദിവസത്തേക്ക്​ 350 ജി.ബി ഡാറ്റ എന്നിവയാണ്​ ജിയോയുടെ മറ്റ്​ ഒാഫറുകൾ. ഇൗ ഒാഫറുകൾക്കൊന്നും ഒരു ദിവസത്തിൽ ഇൻറർനെറ്റിനുള്ള വേഗ നിയന്ത്രണം ബാധകമാവില്ല. ഇതിനൊപ്പം കോളുകൾ പൂർണ്ണ സൗജന്യവുമായിരിക്കും. 

Tags:    
News Summary - relaince jio 5g services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.