ഇന്ത്യയിൽ അവതരിപ്പിച്ച ജനപ്രിയ റെഡ്​മി ഫോണുകൾക്ക്​ വില വർധിപ്പിച്ച്​ ഷവോമി

ഷവോമിയുടെ സബ്​ ബ്രാൻഡായ ​റെഡ്​മി ഇന്ത്യയിൽ അവരുടെ ചില ജനപ്രിയ സ്​മാർട്ട്​ഫോൺ മോഡലുകളുടെ വില വർധിപ്പിച്ചു. റെഡ്മി 9, റെഡ്മി 9 പവര്‍, റെഡ്മി 9 പ്രൈം, റെഡ്മി നോട്ട് 10ടി 5ജി, റെഡ്മി നോട്ട് 10എസ് എന്നീ മോഡലുകള്‍ക്ക് 500 രൂപ വിതമാണ്​ കൂട്ടിയത്​. റെഡ്മി 9ഐ മോഡലിന് 300 രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട്​.

മറ്റൊരു ചൈനീസ്​ സ്​മാർട്ട്​ഫോൺ നിർമാതാക്കളായ റിയൽമി അവരുടെ ചില മോഡലുകൾക്ക്​ വില വർധിപ്പിച്ചതിന്​ പിന്നാലെയാണ്​ ഷവോമിയും സമാന നീക്കവുമായി എത്തിയത്​. ഫ്ലിപ്​കാർട്ട്​, ആമസോൺ, മി ഡോട്ട്​ കോം​ എന്നീ ഇ-കൊമേഴ്​സ്​ പ്ലാറ്റ്​ഫോമുകളിൽ മുകളിൽ പറഞ്ഞ റെഡ്​മി ഫോണുകൾക്ക്​ ഇപ്പോൾ തന്നെ വില കൂട്ടി നൽകിയിട്ടുണ്ട്​. റീ​െട്ടയിൽ സ്​റ്റോറുകളിലും വില വർധന പ്രാവർത്തികമാക്കി.

8,999 രൂപയുണ്ടായിരുന്ന 4GB + 64GB സ്​റ്റോറേജ്​ വകഭേദത്തിലുള്ള റെഡ്​മി 9 എന്ന മോഡലിന്​ ഇപ്പോൾ 9,499 രൂപയാണ്​ വില. 10,999 രൂപ വിലയുണ്ടായിരുന്ന റെഡ്​മി 9 പവറിന് (4GB + 64GB)​ ഇപ്പോൾ 11,499 രൂപ നൽകണം. റെഡ്​മി 9 പ്രൈം 9,999 രൂപയിൽ നിന്ന്​ 10,499 രൂപയായി. 8,499 രൂപയ്​ക്ക്​ ലഭിച്ചിരുന്ന റെഡ്മി 9ഐക്ക്​ ഇപ്പോൾ 8,799 രൂപ നൽകണം.

  • റെഡ്മി നോട്ട് 10ടി 5ജി  4GB+64GB 14499 14999
  • റെഡ്മി നോട്ട് 10ടി 5ജി  6GB+128GB 16499 16999
  • റെഡ്മി നോട്ട് 10എസ്  6GB+128GB 15999 16499 
Tags:    
News Summary - Redmi phones price hike again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.