പ്രണയദിനത്തിൽ താരമാവാൻ റെഡ്​ മീ നോട്ട്​ 5

ടെക്​ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ്​ റെഡ്​ മീ നോട്ട്​ 5. നോട്ട്​ 4ന്​ ശേഷം റെഡ്​ മീ പുറത്തിറക്കുന്ന പുതിയ ഫോണാണിത്​. റെഡ്​ മീയുടെ മറ്റ്​ ഫോണുകളിൽ നിന്ന്​ വ്യത്യസ്​തമായി നൂതനമായ നിരവധി ഫീച്ചറുകളാണ്​ നോട്ട്​ 5ൽ കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്​. ഫോൺ പുറത്തിറങ്ങാൻ മണിക്കൂറുകൾ മാത്രമാണ്​ ബാക്കി നിൽക്കുന്നതെങ്കിലും ഇതിനെ കുറിച്ചുള്ള നിരവധി വാർത്തകളാണ്​ ടെക്​ സൈറ്റുകളിൽ നിറയുന്നത്​.

ബെസൽ ലെസ്സ്​ ഡിസ്​പ്ലേയോട്​ കൂടിയ ഷവോമിയുടെ ആദ്യ ഫോണായിരിക്കും നോട്ട്​ 5 എന്നാണ്​ സൂചന. 5.99 ഇഞ്ചായിരിക്കും ഡിസ്​പ്ലേ സൈസ്​. ആൻഡ്രോയിഡ്​ ഒാറിയോ ആയിരിക്കും ഒാപ്പറേറ്റിങ ്​ സിസ്​റ്റം. എന്നാൽ ഇതിൽ കസ്​റ്റമൈസേഷനും ഷവോമി ലഭ്യമാക്കിയിട്ടുണ്ട്​. ഷവോമിയുടെ മുൻഫോണുകൾക്ക്​ സമാനമായി സ്​നാപ്​ഡ്രാഗൺ പ്രൊസസർ തന്നെയാണ്​ നോട്ട്​ 5നും നൽകിയിരിക്കുന്നത്​. 3 ജി.ബി-, 4 ജി.ബി എന്നിങ്ങനെ രണ്ട്​ വേരിയൻറുകളിൽ 32,64 ജി.ബി സ്​റ്റോറേജുകളിൽ ഫോൺ ലഭ്യമാണ്​.

16 മെഗാപിക്​സലി​​െൻറ പിൻകാമറയും 5 മെഗാപിക്​സലി​​െൻറയും മുൻ കാമറയുമാണ്​ ഫോണിലുണ്ടാവുക. 4100 എം.എ.എച്ച്​ ബാറ്ററിയാണുണ്ടാവുക. ഏകദേശം 15,000 രൂപയായിരിക്കും ഫോണി​​​െൻറ വില.

Tags:    
News Summary - Redmi Note 5 India Launch Date Is February 14: What to Expect From the Xiaomi Smartphone-​Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.