റെഡ്​മി നോട്ട്​ 10 ലോഞ്ച്​ ഡേറ്റ്​ പുറത്ത്​; ഇന്ത്യയിൽ 4ജി, 5ജി മോഡലുകൾ വിപണിയിലെത്തും

ഏറെ നാളത്തെ കാത്തിരിപ്പിന്​ ശേഷം റെഡ്​മി നോട്ട്​ 10 ലോഞ്ച്​ ഡേറ്റ്​ പുറത്ത്​. ലീക്കായ ആമസോൺ ലിസ്റ്റിങ്​ പ്രകാരം നോട്ട്​ 10 സീരീസ്​ അടുത്ത മാസം 10 ആം തീയതി ഇന്ത്യയിൽ അവതരിപ്പിക്കും. ഇപ്പോൾ ഡിലീറ്റ്​ ചെയ്യപ്പെട്ട ഒരു ട്വീറ്റിലൂടെയാണ്​ ലോഞ്ച്​ ഡേറ്റ്​ പുറംലോകമറിഞ്ഞത്​. പൊതുവേ നോട്ട്​ സീരീസ്​ അതാത്​ നമ്പറുകളിൽ ലോഞ്ച്​ ചെയ്യാറുള്ള ഷവോമി 10ആമൻ 10ആം തീയതി തന്നെ പുറത്തിറക്കുമെന്ന്​ പ്രതീക്ഷിക്കാം.

നാല്​ വകഭേദങ്ങളിലാണ്​ പുതിയ നോട്ട്​ ഇന്ത്യയിൽ ഇറക്കുക. നോട്ട്​ 10 4ജി, നോട്ട്​ 10 5ജി, അതുപോലെ നോട്ട്​ 10 പ്രോ 4ജി, നോട്ട്​ 10 ​പ്രോ 5ജി എന്നിവയാണവ്​. അതേസമയം, ഇത്തവണ നോട്ട്​ 10 പ്രോ മാക്​സ്​ ഇന്ത്യൻ വിപണിയിൽ ഉണ്ടായിരിക്കില്ല. എന്തായാലും 5ജി പിന്തുണയുള്ള ആദ്യത്തെ നോട്ടിനാണ്​ കാത്തിരിക്കുകയാണ്​ റെഡ്​മി ഫാൻസ്​.

ഫോണി​െൻറ വിലവിരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും നോട്ട്​ 10 5ജി മോഡലുകൾ 15000 രൂപ മുതൽ വിൽപ്പനക്കെത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. നോട്ട്​ 9 സീരീസി​െൻറ പ്രാരംഭ വിലയായ 13000 രൂപ മുതലായിരിക്കും 4ജി മോഡലുകൾ വിൽക്കുകയെന്നും സൂചനയുണ്ട്​. കഴിഞ്ഞ ദിവസം ലോഞ്ച്​ ചെയ്​ത റിയൽമി എക്​സ്​7 സീരീസിനെതിരെയായിരിക്കും റെഡ്​മി നോട്ട്​ 10 മത്സരിക്കുക. 

Tags:    
News Summary - Redmi Note 10 Series Tipped to Launch on 10th March in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.