വിലക്കുറവുമായി വിപണിപിടിക്കാൻ ‘​െറഡ്​മീ 5 എ’

ഒറ്റ ചാർജിൽ എട്ട്​ ദിവസം നിൽക്കുന്ന ബാറ്ററിയുമായി ‘ദേശത്തി​​െൻറ ഫോൺ’ എന്ന പേരിൽ ഷിയോമി റെഡ്​മി 5 എ ഇന്ത്യയിൽ. ചൈനയിൽ ഒക്​ടോബറിൽ അവതരിപ്പിച്ചതാണിത്​. ആൻഡ്രോയിഡ്​ 7.0 നഗറ്റ്​ അടിസ്​ഥാനമായ MIUI 9 ഒ.എസാണ്​ ബാറ്ററിശേഷി നിലനിർത്താൻ തുണയാകുന്നത്​.

ഷിയോമി 4 എ യുടെ പിൻഗാമിയായി എത്തിയ ഇതി​​െൻറ രണ്ട്​ ജി.ബി റാം, 16 ജി.ബി മെമ്മറി പതിപ്പിന്​​ 5,999 രൂപയാണ്​ വില. ഇതി​​െൻറ ആദ്യ 50 ലക്ഷം എണ്ണത്തിന്​ 1,000 രൂപ ഇളവുമുണ്ട്​. മൂന്ന്​ ജി.ബി റാം, 32 ജി.ബി പതിപ്പിന്​ 6,999 രൂപ നൽകണം. ഡിസംബർ ഏഴിന്​ ഫ്ലിപ്​കാർട്ട്​, ​എം.​െഎ ഡോട്ട്​ കോം വഴിയായായിരുന്നു ആദ്യ വിൽപന. ഗ്രേ, ഗോൾഡ്​, റോസ്​ ഗോൾഡ്​ നിറങ്ങളിൽ ലഭിക്കും. ഇരട്ട സിമ്മിന്​ പുറമേ മൈക്രോ എസ്​.ഡി കാർഡ്​ സ്ലോട്ടുമുണ്ട്​. വിരലടയാള സ്​കാനറില്ലെന്നതാണ്​ പോരായ്​മ.

720x1280 പിക്​സൽ റസലൂഷനുള്ള അഞ്ച്​ ഇഞ്ച്​ എച്ച്​.ഡി ഡിസ്​പ്ലേ, ഒരു ഇഞ്ചിൽ 296 പിക്​സൽ വ്യക്​തത, 1.4 ജിഗാഹെർട്​സ്​ നാലുകോർ സ്​നാപ്​ഡ്രാഗൺ 425 പ്രോസസർ, എൽ.ഇ.ഡി ഫ്ലാഷും ഫേസ്​ ഡിറ്റക്​ഷൻ ഒാ​േട്ടാഫോക്കസുമുള്ള 13 മെഗാപിക്​സൽ പിൻകാമറ, അഞ്ച്​ മെഗാപിക്​സൽ മുൻകാമറ, 128 ജി.ബി വരെ മെമ്മറി കൂട്ടാൻ ശേഷി, ഫോർജി വി.ഒ.എൽ.ടി.ഇ, വൈ-ഫൈ, ബ്ലൂടൂത്ത്​ 4.1, എ-ജി.പി.എസ്​, ഇ​ൻഫ്രാറെഡ്​, 3.5 എം.എം ഒാഡിയേ ജാക്​, മൈക്രോ യു.എസ്​.ബി പോർട്ട്​, 3000 എം.എ.എച്ച്​ ബാറ്ററി, 137 ഗ്രാം ഭാരം എന്നിവയാണ്​ പ്ര​േത്യകതകൾ.

Tags:    
News Summary - redmi 5a Mobile Phone -Technology News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.