ബീജിങ്: ആഗോള സ്മാർട്ട്ഫോൺ മാർക്കറ്റിലേക്ക് 5ജി കരുത്തോടെയുള്ള പുതിയ താരത്തെ ഇറക്കാൻ ഒരുങ്ങുകയാണ് ഷവോമിയുടെ സബ് ബ്രാൻഡായ റെഡ്മി. നോട് 9 സീരീസ് ഇറങ്ങി അധികാലമാവുന്നതിന് മുമ്പേ റെഡ്മി 10 എക്സ് എന്ന മോഡലാണ് മെയ് 26ന് ലോഞ്ച് ചെയ്യുക. മീഡിയ ടെകിന്റെ ഡൈമൻസിറ്റി 820 ചിപ് സെറ്റുമായി എത്തുന്ന ലോകത്തെ ആദ്യ സ്മാർട്ട്ഫോണായിരിക്കും റെഡ്മി എക്സ്.
ബജറ്റ് സീരീസിലുള്ള 5ജി ചിപ് സെറ്റായ ഡൈമൻസിറ്റി 820 ലോഞ്ച് ചെയ്യുന്ന സമയത്ത് തന്നെ മീഡിയ ടെക്, ചിപ്സെറ്റ് കരുത്തുപകരാൻ പോകുന്ന ആദ്യ ഫോൺ റെഡ്മി എക്സാണെന്ന് സൂചന നൽകിയിരുന്നു. വൈകാതെ ഷവോമി അവരുടെ സ്മാർട്ട്ഫോണും പ്രഖ്യാപിച്ചു. ചിപ് സെറ്റുകളുടെ കരുത്ത് അളക്കുന്ന അൻടുടു (AnTuTu) ബെഞ്ച്മാർകിൽ 4,15,672 സ്കോർ ലഭിച്ച ഡൈമൻസിറ്റി 820, സമാന റേഞ്ചിലുള്ള സ്നാപ്ഡ്രാഗൺ 765ന്റെ സ്കോറിനെ മറികടന്നിട്ടുമുണ്ട്.
6 ജിബി റാമും 256 ജിബി ഇന്റെണൽ മെമ്മറി സ്റ്റോറേജുമായാണ് റെഡ്മി എക്സ് എത്തുന്നത്. ഡിസൈനിൽ റെഡ്മിയുടെ നോട്ട് 9 സീരീസുമായി സാമ്യമുള്ള റെഡ്മി 10എക്സിന് 48 മെഗാ പിക്സൽ പ്രധാന കാമറയടക്കം നാല് കാമറകളാണുണ്ടാവുക. റെഡ്മി സീരീസിലേക്ക് വീണ്ടും എൽ.ഇ.ഡി ഡിസ്പ്ലേ കടന്നുവരാൻ പോകുന്നത് റെഡ്മി എക്സിലൂടെയായിരിക്കുമെന്നാണ് സൂചന. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഒരു പ്രോ വേരിയൻറ് കൂടെ 10എക്സ് സീരീസിലുണ്ട്. അതിന്റെ വിശേഷങ്ങൾ വൈകാതെ റെഡ്മി പുറത്തുവിടുമെന്ന് പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.