Photo Credit: Xiaomi

ഏറ്റവും മികച്ച ബജറ്റ്​ സ്​മാർട്ട്​ഫോണാവാൻ 'റെഡ്​മി 10' എത്തുന്നു; ഇത്തവണ 50MP കാമറയും 90Hz റിഫ്രഷ്​ റേറ്റും

റെഡ്​മി അവരുടെ സ്​മാർട്ട്​ഫോൺ ലൈനപ്പിലേക്ക്​ പുതിയ ബജറ്റ്​ ഫോൺ കൂടി അവതരിപ്പിക്കാനൊരുങ്ങുകയാണ്​. റെഡ്​മി 10 എന്നാണ്​ പുതിയ മോഡലി​െൻറ പേര്​. ഇന്ത്യയിൽ ലോഞ്ച്​ ചെയ്യുന്നതിന്​ മുമ്പായി ഫോണി​െൻറ ചില സവിശേഷതകൾ പുറത്തുവന്നിരിക്കുകയാണ്​. കഴിഞ്ഞ വർഷം ലോഞ്ച്​ ചെയ്​ത റെഡ്​മി 9-​െൻറ സക്​സസറായ റെഡ്​മി 10 രൂപത്തിലും ഭാവത്തിലും വലിയ മാറ്റത്തോടെയാണ്​ വരുന്നത്​.

1,080x2,400 പിക്​സൽ റെസൊല്യൂഷനുള്ള 6.5 ഇഞ്ച്​ ഫുൾ എച്ച്​.ഡി പ്ലസ്​ ഡിസ്​പ്ലേയാണ്​ റെഡ്​മി 10ന്​ നൽകിയിരിക്കുന്നത്​. 90Hz അഡാപ്റ്റീവ്​ റിഫ്രഷ്​ റേറ്റും ഡിസ്​പ്ലേ സവിശേഷതകളിൽ എടുത്ത്​ പറയേണ്ടതാണ്​. എട്ട്​ മെഗാപിക്​സലുള്ള മുൻ കാമറ ഡിസ്​പ്ലേയിൽ പഞ്ച്​ഹോളിലായാണ്​ സജ്ജീകരിച്ചിരിക്കുന്നത്​. പിറകിൽ നാല്​ കാമറകളുണ്ട്​. 50 മെഗാപിക്​സലുള്ള പ്രധാന സെൻസർ, എട്ട്​ മെഗാപിക്​സലി​െൻറ അൾട്രാവൈഡ്​ കാമറ, രണ്ട്​ വീതം മെഗാപിക്​സലുള്ള മാക്രോ, ഡെപ്​ത്​ സെൻസറുകളും നൽകിയിട്ടുണ്ട്​.

ഫോണിന്​ കരുത്ത്​ പകരുന്നത്​ മീഡിയടെകി​െൻറ ഒക്​ടാ-കോർ ഹീലിയോ G88 എസ്​.ഒ.സിയാണ്​. ആറ്​ ജിബി വരെ റാമും 128 ജിബി വരെ സ്​റ്റോറേജും റെഡ്​മി 10ലുണ്ട്​. ഫിംഗർ ​പ്രിൻറ്​ സെൻസർ സൈഡിൽ പവർ ബട്ടണിനൊപ്പമായിരിക്കും. 5,000mAh ഉള്ള വലിയ ബാറ്റിയും അത്​ ചാർജ്​ ചെയ്യാനായി 18W ഉള്ള ഫാസ്റ്റ്​ചാർജറും ബോക്​സിലുണ്ടായിരിക്കും. 9W റിവേഴ്​സ്​ ചാർജിങ്​ പിന്തുണയുമുണ്ട്​. 181 ഗ്രാമാണ്​ റെഡ്​മി 10​െൻറ ഭാരം.

4GB + 64GB, 4GB + 128GB 6GB + 128GB എന്നിങ്ങനെ മൂന്ന്​ വകഭേദങ്ങളിലാണ്​ ഫോൺ ലോഞ്ച്​ ചെയ്യുന്നത്​. ഫോണി​െൻറ വില വിവരങ്ങൾ ഇപ്പോർ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ വർഷം ലോഞ്ച്​ ചെയ്​ത റെഡ്​മി 9​െൻറ പ്രാരംഭ വില 8999 രൂപയാണ്​. അതേസമയം, റെഡ്​മി 10ന്​ 10000 രൂപ മുതലാണ്​ വില പ്രതീക്ഷിക്കുന്നത്​. 

Tags:    
News Summary - Redmi 10 From Xiaomi Price and Specifications

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.