നാർസോ; പുതിയ സ്​മാർട്​ഫോൺ സീരീസുമായി റിയൽമി

റിയൽമി ബ്രാൻഡ്​, അവരുടെ പുതിയ സ്​മാർട്​ഫോൺ സീരീസ്​ അവതരിപ്പിക്കാനൊരുങ്ങുന്നു. ഓൺലൈൻ സ്​മാർട്ട്​ഫോൺ വിൽപ ്പനയിൽ ഷവോമിക്കൊപ്പം മുമ്പൻമാരായി വിലസുന്ന റിയൽമി ‘നാർസോ’ (NARZO) എന്ന പുതിയ സീരീസിൻെറ ടീസർ ഇന്ന്​ ട്വിറ്ററിലൂടെയാണ്​ പുറത്തുവിട്ടത്​.

ഷവോമി അവരുടെ സബ്​ ബ്രാൻറുകളായി അവതരിപ്പിച്ച റെഡ്​മി, പോകോ, ബ്ലാക്​ ഷാർക്​ എന്നിവയുടെ പാത പിൻപറ്റി റിയൽമി, ‘നാർസോ’ ഒരു പ്രത്യേക ബ്രാൻഡായി വിപണിയിൽ ഇറക്കിയേക്കുമെന്നാണ്​​ സൂചന.

ബാറ്ററി ലൈഫിനെ പ്രതിനിധീകരിക്കുന്ന ‘ഫീൽ ദ പവർ’ എന്ന ടാഗ്​ലൈനോടെയാണ്​ നാർസോ എത്തുന്നത്​. ജെനറേഷൻ Z എന്ന്​ കൂടി നാർസോയുടെ വിശേഷണമായി ടീസറിൽ പറയുന്നുണ്ട്​. ഇത്​ ഫോണിൻെറ പ്രത്യേക ഡിസൈനുമായി ബന്ധപ്പെട്ട പ്രയോഗമാണെന്നാണ്​ വിലയിരുത്തപ്പെടുന്നത്​. ഫോൺ എത്തുന്നത്​ ഏത്​ കാറ്റഗറിയിലാണെന്നും റിയൽമി പുറത്തുവിട്ടിട്ടില്ല.

Tags:    
News Summary - realme-to-announce-narzo-series-technology-news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.