വില 14,999 രൂപ മുതൽ; പുതിയ രണ്ട് കിടിലൻ ഫോണുകളുമായി റിയൽമി ഇന്ത്യയിൽ

റിയൽമി അവരുടെ 9 സീരീസിലേക്ക് രണ്ട് മോഡലുകൾ കൂടി ഇന്ത്യയിൽ അവതരിപ്പിച്ചു. മികച്ച ഡിസൈനും സവിശേഷതകളുമടങ്ങിയ റിയൽമി 9 എസ്.ഇ 5ജി, റിയൽമി 9 5ജി എന്നീ മോഡലുകളാണ് ലോഞ്ച് ചെയ്തത്.

റിയൽമി 9 എസ്.ഇ 5ജി

സ്റ്റാർലൈറ്റ് ടെക്സച്വർ ഡിസൈൻ എന്ന് കമ്പനി വിളിക്കുന്ന പുത്തൻ രൂപത്തിലാണ് റിയൽമി റിയൽമി 9 എസ്.ഇ എന്ന മോഡൽ എത്തിയിരിക്കുന്നത്. റെനോ 6ന് സമാനമായ പിൻകാമറ ഹംപാണ് രൂപത്തിൽ എടുത്തുപറയേണ്ടുന്ന മറ്റൊന്ന്.

6.6 ഇഞ്ച് വലിപ്പമുള്ള ഫുൾ എച്ച്.ഡി പ്ലസ് എൽ.സി.ഡി HDR10 ഡിസ്‍പ്ലേയാണ് 9 എസ്.ഇക്ക്. 144Hz വരെയുള്ള അഡാപ്റ്റീവ് റിഫ്രഷ് റേറ്റുമുണ്ട്. സ്നാപ്ഡ്രാഗണിന്റെ മിഡ്റേഞ്ചിലെ ഏറ്റവും കരുത്തുറ്റ പ്രൊസസറായ 778G ആണ് ഫോണിന് കരുത്ത് പകരുന്നത്. 8ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജും 5,000mAh ബാറ്ററിയും 30W അതിവേഗ ചാർജിങ് പിന്തുണയുമൊക്കെ ഫോണിലുണ്ട്.

48MP പ്രധാന കാമറ, 2MP വീതമുള്ള ബ്ലാക് ആൻഡ് വൈറ്റ്, മാക്രോ സെൻസറുകളുമാണ് പിൻകാമറ വിശേഷങ്ങൾ. 16MPയുടേതാണ് മുൻകാമറ.

റിയൽമി 9 5ജി


9 എസ്.ഇക്ക് സമാനമായ ഡിസൈനാണ് 9 5ജിയിലും കമ്പനി പരീക്ഷിച്ചിരിക്കുന്നത്. 6.5 ഇഞ്ച് വലിപ്പമുള്ള ഫുൾ എച്ച്.ഡി പ്ലസ് എൽ.സി.ഡി ഡിസ്‍പ്ലേ, അതിന് 90Hz വരെയുള്ള അഡാപ്റ്റീവ് റി​ഫ്രഷ് റേറ്റ് എന്നിവ നൽകിയിട്ടുണ്ട്. മീഡിയടെകിന്റെ ഡൈമൻസിറ്റി 810 എന്ന ചിപ്സെറ്റാണ് ഫോണിന് കരുത്തേകുന്നത്. കാമറ വിശേഷം 9 എസ്.ഇ 5ജിക്ക് സമാനമാണ്. 5,000mAh ബാറ്ററി 18 വാട്ട് അതിവേഗ ചാർജിങ് എന്നിവയും ഫോണിലുണ്ട്.

വില വിവരങ്ങൾ

റിയൽമി 9 എസ്.ഇ 5ജി

6GB+128GB: Rs 19,999

8GB+128GB: Rs 22,999

റിയൽമി 9 5ജി

4GB+64GB: Rs 14,999

6GB+128GB: Rs 17,499

ഇരുഫോണുകൾക്കും ഫ്ലിപ്കാർട്ടിൽ ഓഫറുകളുമുണ്ട്. എസ്.ബി.ഐ ഐ.സി.സി.ഐ കാർഡുകൾ ഉപയോഗിച്ച് ഫോൺ വാങ്ങുന്നവർക്ക് 1500 മുതൽ 2000 രൂപവരെ ഇൻസ്റ്റന്റ് കിഴിവ് ലഭിക്കും. ഇ.എം.ഐ വഴി വാങ്ങുന്നവർക്കും ഇതേ കാഷ്ബാക്കുണ്ട്.

Tags:    
News Summary - Realme 9 5G, Realme 9 5G SE launched in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.