സെപ്റ്റംബർ നാലിന് നടന്ന ആദ്യ ഫ്ലാഷ് സെയിലിൽ അഞ്ചു മിനിറ്റിൽ വിറ്റത് രണ്ടുലക്ഷം ‘റിയൽമീ 2’ ഫോണുകൾ. സെപ്റ്റംബർ 11ന് ഉച്ചക്ക് 12നാണ് ഫ്ലിപ്കാർട്ടിൽ രണ്ടാം ഫ്ലാഷ് സെയിൽ. മൂന്നു ജി.ബി റാം-32 ജി.ബി ഇേൻറണൽ മെമ്മറി പതിപ്പിന് 8,990 രൂപയും നാല് ജി.ബി റാം-64 ജി.ബി മെമ്മറി പതിപ്പിന് 10,990 രൂപയുമാണ് വില. ഡയമണ്ട് ബ്ലാക്, ഡയമണ്ട് െറഡ് നിറങ്ങളിലാണ് ലഭ്യം. ഒക്ടോബറിൽ ഡയമണ്ട് ബ്ലൂ പതിപ്പ് വിപണിയിലെത്തും.
ഒപ്പോയുടെ ഉപവിഭാഗമാണ് റിയൽമീ. ഷവോമിയുടെ വിലകുറഞ്ഞ റെഡ്മീക്ക് വെല്ലുവിളി ഉയർത്താൻ ലക്ഷ്യമിട്ടാണ് ഇൗ സ്വതന്ത്ര ബ്രാൻഡിനെ ഒപ്പോ കളത്തിലിറക്കിയത്. റിയൽമീ 1െൻറ പിൻഗാമിയാണ് റിയൽമീ 2. മൂന്ന് പതിപ്പുള്ള റിയൽമീ വണ്ണിൽ ആറ് ജി.ബി റാം-128 ജി.ബി മെമ്മറി പതിപ്പ് കൂടിയുണ്ട്. മേയിൽ വിപണിയിൽ ഇറക്കിയ റിയൽമീ 1െൻറ മൂന്ന് ജി.ബി റാം-32 ജി.ബി മെമ്മറി പതിപ്പിെൻറ വിൽപന ആഗസ്റ്റിൽ നിർത്തി. 40 ദിവസംകൊണ്ട് നാലുലക്ഷം റിയൽമീ 1 ഫോണുകളാണ് വിറ്റഴിഞ്ഞത്.
ഇരട്ട കാമറയും വിരലടയാള സ്കാനറുമാണ് മുൻഗാമിയുമായി റിയൽമീ 2നുള്ള വ്യത്യാസം. വിരലടയാള സ്കാനറില്ലാത്തതിന് റിയൽമീ വൺ ഏറെ പഴികേട്ടതാണ് ഇൗ കൂട്ടിച്ചേർക്കലിന് കാരണം. റിയൽമീ വണ്ണിൽ കണ്ട ഒപ്പോ ലോഗോ രണ്ടിൽ ഇല്ല. ഫോേട്ടായുടെ മനോഹാരിതയും കാര്യക്ഷമതയും വർധിപ്പിക്കാൻ കൃത്രിമബുദ്ധിയുടെ പിന്തുണയുണ്ട്. മുകളരികിൽ കാമറയും സ്പീക്കറും ഡിസ്പ്ലേ അപഹരിക്കാത്ത നോച്ച് ഡിസൈനിലാണ് നൽകിയിരിക്കുന്നത്. 6.2 ഇഞ്ച് 720x1520 പിക്സൽ എച്ച്.ഡി പ്ലസ് ഫുൾ സ്ക്രീൻ ഡിസ്പ്ലേ 19:9 അനുപാതത്തിലുള്ളതാണ്.
എട്ടു കോർ 1.8 ജിഗാഹെർട്സ് ക്വാൽകോം സ്നാപ്ഡ്രാഗൺ 450 പ്രോസസർ, അഡ്രീനോ 506 ഗ്രാഫിക്സ്, 256 ജി.ബി വരെ മെമ്മറി കാർഡ് ശേഷി, 13 മെഗാപിക്സൽ-രണ്ട് മെഗാപിക്സൽ ഇരട്ട പിൻകാമറകൾ, എട്ട് മെഗാപിക്സൽ മുൻകാമറ, 15 മണിക്കൂർ വിഡിയോ പ്ലേബാക് സമയം നൽകുന്ന 4230 എം.എ.എച്ച് ബാറ്ററി, ആൻഡ്രോയ്ഡ് 8.1 ഒാറിയോ അടിസ്ഥാനമായ കളർ ഒ.എസ് 5.1 ഒാപറേറ്റിങ് സിസ്റ്റം, ഫേസ് അൺലോക്ക്, പിന്നിൽ വിരലടയാള സെൻസർ, രണ്ട് 4ജി സിമ്മും മെമ്മറി കാർഡുമിടാൻ മൂന്നു സ്ലോട്ടുകൾ, ബ്ലൂടൂത്ത് 4.2, ജി.പി.എസ്, ഇരട്ട 4ജി വി.ഒ.എൽ.ടി.ഇ, വൈ ഫൈ, 3.5 എം.എം ജാക്, മൈക്രോ യു.എസ്.ബി പോർട്ട്, 168 ഗ്രാം ഭാരം എന്നിവയാണ് പ്രത്യേകതകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.