കിടിലൻ ഫീച്ചറുകളുമായി വൺപ്ലസ് നോർഡ് 3 വരുന്നു; മിഡ്റേഞ്ച് മാർക്കറ്റ് കീഴടക്കുമോ..?

വൺപ്ലസ് അവരുടെ ​ബെസ്റ്റ് സെല്ലിങ് മിഡ്റേഞ്ച് ഫോണായ നോർഡിന്റെ മൂന്നാമത്തെ പതിപ്പായ നോർഡ് 3 ഈ വർഷം രണ്ടാം പാദത്തിൽ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട്. ഫോൺ 150 വാട്ടിന്റെ അതിവേഗ ചാർജിങ് പിന്തുണയുമായി എത്തുമെന്നാണ് മറ്റൊരു സൂചന.

കമ്പനിയുടെ സി.ഇ.ഒ പീറ്റ് ലോ തങ്ങൾ ഒപ്പോയുടെ 150 വാട്ട് വൂക് ചാർജിങ് സാ​ങ്കേതിക വിദ്യ ഉപയോഗിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അത് വൺപ്ലസ് നോർഡ് മൂന്നാമനിൽ ആയിരിക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചത്. 15 മിനിറ്റ് കൊണ്ട് പൂജ്യത്തിൽ നിന്ന് 100 ശതമാനം വരെ ചാർജിങ് നൽകുന്നതാണ് പുതിയ 150 വാട്ട് വൂക് ചാർജിങ് സാ​ങ്കേതിക വിദ്യ.

റിയൽമി ജി.ടി 3 നിയോ എന്ന മോഡലിലും 150 വാട്ട് അതിവേഗ ചാർജിങ് പിന്തുണയുണ്ട്. ഈ വർഷം തന്നെ ജിടി 3 നിയോ ലോഞ്ച് ചെയ്യാനാണ് റിയൽമി പദ്ധതിയിട്ടിരിക്കുന്നത്. അതേസമയം, വൺപ്ലസ് നോർഡ് 3യും റിയൽമി ​ഫോണും മീഡിയടെക് ഡൈമൻസിറ്റി 8100 5G എന്ന ചിപ്സെറ്റുമായാണ് എത്തുന്നത്. 


നോർഡ് 2 എന്ന ഫോൺ മിഡ്റേഞ്ച് കാറ്റഗറിയിൽ വലിയ വിൽപ്പന നേടിയിരുന്നു. 30000 രൂപയ്ക്ക് താഴെയുള്ള ഫോണുകളിൽ പലരും തെരഞ്ഞെടുത്ത മോഡലും നോർഡ് 2 ആയിരുന്നു. നോർഡ് 3യിൽ അതിനെ വെല്ലുന്ന സവിശേഷതകൾ ചേർത്ത് വലിയ തരംഗമുണ്ടാക്കാനാണ് വൺപ്ലസ് ഉദ്ദേശിക്കുന്നത്. കാമറ, ഡിസ്‍പ്ലേ വിശേഷങ്ങൾ വഴിയേ പുറത്തുവന്നേക്കും.

കമ്പനി ഇന്ത്യയിൽ ഫെബ്രുവരിയിൽ അവതരിപ്പിച്ച വണ്‍പ്ലസ് നോര്‍ഡ് സി.ഇ.2 5ജി വലിയ ശ്രദ്ധനേടുന്നുണ്ട്. 23,999 രൂപയെന്ന പ്രാരംഭ വിലയാണ് ഉപയോക്താക്കളെ ആകർഷിക്കുന്നത്. മീഡിയാടെക് ഡൈമെന്‍സിറ്റി 900 ചിപ്സെറ്റ്, ട്രിപ്പിള്‍ റിയര്‍ ക്യാമറ, 4,500 എം.എ.എച്ച് ബാറ്ററി, 65 വാട്‌സ് ഫാസ്റ്റ് ചാര്‍ജിങ് എന്നിവയടക്കം മികച്ച സവിശേഷതകളാൽ സമ്പന്നമാണ് നോർഡ് സി.ഇ.2.

Tags:    
News Summary - OnePlus Nord 3 to soon launch with 150W fast charging support

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.