ചുവന്ന വൺ പ്ലസ്​ 5ടി ഇന്ന്​ മുതൽ ഇന്ത്യൻ വിപണിയിൽ

പ്രശസ്​ത സ്​മാർട്​ ഫോൺ നിർമാതാക്കളായ വൺ പ്ലസി​​െൻറ ഏറ്റവും പുതിയ മോഡലായ വൺ പ്ലസ്​ 5 ടിയുടെ ലാവ റെഡ്​ വേരിയൻറ്​ ഇന്ന്​ മുതൽ ഇന്ത്യൻ വിപണിയിൽ വാങ്ങാം. ഇന്ന്​ 12 മണിമുതൽ ആമസോണിലൂടെയും വൺ പ്ലസ്​ സ്​റ്റോറിലൂടെയുമാണ്​ വിൽപന. ബംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ തിര​ഞ്ഞെടുത്ത ക്രോമ സ്​​റ്റോറുകളിലും ഫോൺ ലഭ്യമാണ്​. വില 37,999 രൂപയാണ്​.

മിഡ്​നൈറ്റ്​ ബ്ലാക്​, സ്​റ്റാർ വാർസ്​ എന്നീ നിറങ്ങളിലുള്ള മോഡലുകളാണ്​ വൺ പ്ലസി​​െൻറതായി മുമ്പ്​ ഇറങ്ങിയിരുന്നത്​. സ്​റ്റാർ വാർസ്​ മോഡലിന്​ ലഭിച്ച വലിയ സ്വീകാര്യതയാണ്​ ലാവ റെഡ്​ പരീക്ഷണത്തിലേക്ക്​ വൺ പ്ലസിനെ നയിച്ചത്​. പുതിയ കളർ വേരിയൻറിന്​ ടെക്​സ്​ചർ നിലനിർത്താനായി ഡബിൾ ബ്ലാസ്​റ്റിങ്ങും എ.എഫ്​ കോട്ടിങ്ങും നൽകിയിട്ടുണ്ട്​. പ്രത്യേക വാൾ​േപപ്പറും 5ടിയെ മനോഹരമാക്കുന്നു.

വൺ പ്ലസി​​െൻറ 8 ജി.ബി വാരിയൻറിലുള്ള മറ്റ്​ 5 ടികളുടെ അതേ വിലയാണ്​ ലാവ റെഡ്​ വേരിയൻറിനും. 8 ജി.ബി റാമും 128 ജി.ബി ഇ​േൻറണലുമുള്ള ഒറ്റ മോഡൽ മാത്രമേ ചുവന്ന കളറിൽ ലഭിക്കുകയുള്ളൂ. കഴിഞ്ഞ വർഷം നവംബറിലാണ്​ വൺ പ്ലസ്​ അവരുടെ ഹിറ്റായ ‘ടി’ വേരിയൻറിലേക്ക്​ വൺ പ്ലസ്​ 5 നെ കൂടി ചേർത്തത്​. നേരത്തെ ‘3 ടി’ വൻ വിജയമായിരുന്നു. പ്രമുഖ സ്​മാർട്​ ഫോൺ റാങ്കിങ്ങുകളിലെല്ലാം ഇപ്പോൾ മുൻ നിരയിലാണ്​ 5 ടി. 

മറ്റ്​ കമ്പനികൾ അവരുടെ 60,000 രൂപക്ക്​​ മുകളിൽ വില വരുന്ന ഫ്ലാഗ്​ഷിപ്പുകളിൽ ഉൾപെടുത്തുന്ന നൂതന സംവിധാനങ്ങൾ, വൺ പ്ലസ്,​ 40,000 രൂപയിൽ താഴെ മാത്രം വരുന്ന അവരുടെ മോഡലുകളിൽ ഉൾപെടുത്തുകയും വൻ ജനപ്രീതി കൈവരിക്കുകയുമായിരുന്നു.

5ടിയുടെ വിശേഷങ്ങൾ 

6.01 ഇഞ്ച്​ ഫുൾ എച്ച്​ ഡി പ്ലസ്​ ഫുൾ ഒപ്​ടിക്​ അമോഎൽ.ഇ.ഡി ഡിസ്​പ്ലേ, 18.5.9 ആസ്​പക്​ട്​ റേഷ്യോയുള്ള സ്​ക്രീൻ അഴകുള്ളതാണ്​. സ്​നാപ്​ഡ്രാഗൺ 835 പ്രൊസസറാണ്​ കരുത്ത്​ പകരുന്നത്​. 6,8 ജി.ബി റാമുകളുള്ള മോഡലുകളുണ്ട്​. 128 ജി.ബിയാണ്​ ഇ​േൻറണൽ മെമ്മറി. 

16 മെഗാ പിക്​സൽ 20 മെഗാ പിക്​സൽ സെൻസറുകളുള്ള ഡ്വുവൽ കാമറ മികച്ച ചിത്രങ്ങൾ നൽകുന്നത്​. 3300 എം.എ.എച്ച്​ ബാറ്ററി തുടർച്ചയായ ഉപയോഗത്തിലും  ഒരു ദിവസം  നില നിൽകും. ഫെയിസ്​ അൺലോക്കിങും ഫാസ്​റ്റ്​ ചാർജിങ്ങുമാണ്​ മറ്റ്​ സവിശേഷതകൾ. 
 

Tags:    
News Summary - OnePlus 5T Lava Red Variant to Go on Sale in india today - technology news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.