പേറ്റൻറ്​ പ്രശ്​നം: ആപ്പിളിനെതിരെ പരാതി കൊടുത്ത്​ നോക്കിയ

കാലിഫോർണിയ: ടെക്​ ലോകം മറ്റൊരു പേറ്റൻറ്​ യുദ്ധത്തിന്​ കൂടി സാക്ഷ്യം വഹിക്കാൻ പോവുകയാണെന്ന സൂചനകൾ നൽകി ആപ്പിളിനെതിരെ മൊബൈൽ ഫോൺ നിർമ്മാതക്കളിൽ പ്രമുഖരായിരുന്ന നോക്കിയ കേസ്​ ഫയൽ ചെയ്​തു. നോക്കിയയുടെ 32 ടെക്​നോളജി പേറ്റൻറുകൾ ആപ്പിൾ ഉപയോഗിച്ചു എന്ന്​ ആരോപിച്ചാണ്​ ഇപ്പോൾ കമ്പനി കേസ്​ ഫയൽ ചെയ്​തിരിക്കുന്നത്​​.

ജർമ്മനിയി​ലെ മ്യൂണിക്കിലും അമേരിക്കയിലെ ടെക്​സസിലുമാണ്​ ഇത്തരത്തിൽ നോക്കിയ കേസ്​ കൊടുത്തിരിക്കുന്നത്​​. ഡിസ്​​പ്ലേ,യൂസർ ഇൻറർഫേസ്​, സോഫ്​റ്റ്​വെയർ, ആൻറിന, ചിപ്​സെറ്റ്​, വി​ഡിയോ കോഡിങ്​ എന്നിവയിൽ നോക്കിയക്ക്​ ലഭിച്ച പേറ്റൻറ്​ ആപ്പിൾ ഉപയോഗിച്ചു എന്നതാണ്​ പരാതി. സ്​മാർട്ട്​ ഫോൺ വിപണിയിലേക്ക്​   2017ൽ തിരിച്ച്​ വരാനിരിക്കെയാണ്​ നോക്കിയ ഇത്തരമൊരു കേസുമായി രംഗത്ത്​ വന്നിരിക്കുന്നത്​.

വർഷങ്ങൾക്ക്​ മുമ്പ്​ ഇത്തരത്തിൽ സാംസങും ആപ്പിളും തമ്മിൽ പേറ്റൻറ്​ കേസ്​ നില നിന്നിരുന്നു. ഫോണി​െൻറ ഡിസൈനുമായി ബന്ധപ്പെട്ടാണ്​ അന്ന്​ കേസ്​ ഉണ്ടായിരുന്നത്​.

.

Tags:    
News Summary - Nokia sues Apple for infringing 32 patents, industry back on war footing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.