ഒടുവിൽ എട്ടിനെയും അവതരിപ്പിച്ച്​ നോക്കിയ

നോക്കിയയുടെ ഏറ്റവും പുതിയ ആൻഡ്രോയിഡ് സ്​മാർട്ട്​ഫോൺ ​എട്ട്​ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഫോണിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾ ടെക്​നോളജി സൈറ്റുകളിലൂടെ നേരത്തെ തന്നെ പുറത്ത്​ വന്നിരുന്നു. 40,000 രൂപ മുതൽ 45,000 വരെ ഫോണിന്​ വില വരുമെന്നായിരുന്നു പ്രവചനങ്ങൾ. എന്നാൽ 39,999 രൂപക്കാണ്​ നോക്കിയ ഫോണിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചതിരിക്കുന്നത്​. പൂർണമായി മെറ്റാലിക്​ ഡിസൈനാണ്​​ നോക്കിയ 8​ പിന്തുടരുന്നത്​. 

ഇരട്ടകാമറകളാണ്​ ഫോണി​​െൻറ പ്രധാന പ്രത്യേകത.13 മെഗാപികസ്​ലി​​െൻറ ഇരട്ട പിൻകാമറകളും 13 മെഗാപിക്​സലി​​െൻറ ​തന്നെ സെൽഫി കാമറയുമാണ്​ എട്ടിന്​. ​ഒരേ സമയം റിയർ കാമറയും സെൽഫി കാമറയും ഉപയോഗിച്ച്​ വീഡിയോ പകർത്താൻ സാധിക്കുന്ന ഡ്യുവൽ സൈറ്റ്​ മോഡാണ്​ ​കാമറയുടെ പ്രധാന പ്രത്യേകത. ഒരൊറ്റ ടച്ചിൽ ഫേസ്​ബുക്ക്​, യൂട്യുബ്​ ലൈവ്​ വീഡിയോകൾ സ്​ട്രീം ചെയ്യാനും കഴിയും. 4കെ വീഡിയോകളും പകർത്താൻ കഴിയുന്നതാണ്​ കാമറകൾ.

മറ്റ്​ ഫീച്ചറുകളിലേക്ക്​ കടന്നാൽ 5.3 ഇഞ്ച്​ ​െഎ.പി.എസ്​ ഡിസ്​പ്ലേ, 4 ജി.ബി റാം, 32 ജി.ബി റോം, സ്​നാപ്​ഡ്രാഗൺ പ്രൊസസർ, ഗോറില്ല ഗ്ലാസ്​ 5, 4ജി എൽ.ടി.ഇ എന്നിവയാണ്​ പ്രധാന പ്രത്യേകതകൾ. ആമസോൺ വഴി ഒാൺലൈനായും തെരഞ്ഞെടുത്ത റിടെയിൽ ചെയിനുകൾ വഴി ഒാഫ്​ലൈനായും ഫോൺ ലഭ്യമാകും.

Tags:    
News Summary - Nokia 8 destroys the competition at Rs 36,999-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.