മുംബൈ: മോേട്ടായുടെ മെറ്റാലിക് ബോഡിയോടു കൂടിയ സ്മാർട്ട് ഫോൺ മോേട്ടാ എം ഇന്ന് ഇന്ത്യൻ വിപണിയിലവതരിപ്പിക്കും. മുംബൈയിൽ വെച്ച് നടക്കുന്ന ചടങ്ങിലായിരിക്കും കമ്പനി പുതിയ ഫോണിെൻറ ലോഞ്ചിങ് നിർവഹിക്കുക. ചൈനീസ് വിപണിയിൽ നേരത്തെ തന്നെ ഫോൺ അവതരിപ്പിച്ചിരുന്നു. ഏകദേശം 20,000 രൂപക്കടുത്തായിരുന്നു ചൈനീസ് വിപണിയിൽ മോേട്ടാ എമ്മിെൻറ വില.
5.5 ഡിസ്പ്ലേ സൈസോടു കൂടി വിപണിയിലെത്തുന്ന ഫോണിന് 2.2 ജിഗാഹെർഡ്സിെൻറ ഒക്ടാകോർ മീഡിയ ടെക് പ്രൊസസറാണ് കരുത്ത് പകരുക. 4 ജി ബി റാമും 32 ജി ബി റോമുമാണ് ഫോണിനുള്ളത്. 8 മെഗാപിക്സലിെൻറ മുൻ കാമറയും 16 മെഗാപിക്സലിെൻറ പിൻ കാമറയുമാണ് കാമറയിലെ പ്രത്യേകതകൾ.
ഹൈബ്രിഡ് സിം സ്ലോട്ട്, 4 ജി വോൾട്ട്, എൻ.എഫ്.സി, എ.ജി.പി.എസ് 3050mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രത്യേകതകൾ. അംബിയൻറ് ലെറ്റ് സെൻസർ ജിറോസ്കോപ്പ് സെൻസർ, മാഗനറ്റോ മീററർ, പ്രൊക്സിമിറ്റി സെൻസർ എന്നിവയെല്ലാം കമ്പനി ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു.ആൻഡ്രോയിഡ് മാഷ്മല്ലോയിലാണ് ഫോൺ പ്രവർത്തിക്കികുക.
ലെനോവ മോട്ടറോളയെ ഏറ്റെടുത്തതിന് ശേഷം മികച്ച മോഡലുകളുമായി വിപണി പിടിക്കാനൊരുങ്ങുകയാണ് മോേട്ടാ ഫോണുകൾ. ഇതിന് മുമ്പ് എൻട്രി ലെവൽ മാർക്കറ്റിൽ മോേട്ടാ ഇ3 പവർ എന്ന മോഡൽ കമ്പനി വിപണിയിലെത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മിഡ് റേഞ്ച് സെഗ്മെൻറിൽ മോേട്ടാ എം എന്ന ഫോൺ കമ്പനി വിപണിയിലെത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.