കീശചോരാത്ത മോട്ടോ ജി 5, 5 പ്ളസ്

താങ്ങാവുന്ന വില, ലോഹ ശരീരം, വൃത്താകൃതിയിലുള്ള കാമറാ ഫ്രെയിം തുടങ്ങിയ പുതുമകളോടെ വ്യത്യസ്ത സവിശേഷതകളുമായി മോട്ടോറോളയുടെ മോട്ടോ ജി 5, മോട്ടോ ജി 5 പ്ളസ് സ്മാര്‍ട്ട്ഫോണുകള്‍ എത്തി. മോട്ടോറോളയുടെ ഉടമസ്ഥരായ ലെനോവോ മാര്‍ച്ചില്‍ മോട്ടോ ജി5 ഉം ജി5 പ്ളസും ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. ലൂണാര്‍ ഗ്രേ, ഫൈന്‍ ഗോള്‍ഡ് നിറങ്ങളില്‍ രണ്ടും ലഭ്യമാകും.

മോട്ടോ ജി 5 രണ്ട് ജി.ബി റാം 16 ജി.ബി പതിപ്പിന് ഏകദേശം 14,000 രൂപയും മോട്ടോ ജി 5 പ്ളസ് രണ്ട്  ജി.ബി റാം 32 ജി.ബി പതിപ്പിന് ഏകദേശം 15,300 രൂപയും മൂന്ന് ജി.ബി റാം 32 ജി.ബി പതിപ്പിന് ഏകദേശം 19,700 രൂപയുമാണ് വില. ജി5 പ്ളസിന്‍െറ നാല് ജി.ബി റാം 64 ജി.ബി പതിപ്പിന്‍െറ വില പ്രഖ്യാപിച്ചിട്ടില്ല. ആന്‍ഡ്രോയിഡ് 7.0 നഗട്ട് ഒ.എസാണ്. ഹോം ബട്ടണ് താഴെ വിരലടയാള സ്കാനറുണ്ട്. ഗൂഗിള്‍ പിക്സല്‍ ഫോണുകളില്‍ മാത്രം കണ്ട ഗൂഗിള്‍ അസിസ്റ്റന്‍റ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. മോട്ടോറോളയുടെ സ്വന്തം സവിശേഷതകളായ മോട്ടോ ഡിസ്പ്ളേ, ആക്ഷന്‍സ്, സ്വിസ്റ്റ് ഗസ്ചര്‍, ഒരു കൈകൊണ്ട് ഫോണ്‍ ഉപയോഗിക്കാനുതകുന്ന വണ്‍ ബട്ടണ്‍ നാവ് മോഡ് തുടങ്ങിയവ രണ്ടിലുമുണ്ട്. 1080X1920 പിക്സല്‍ റസലൂഷനുള്ള അഞ്ച് ഇഞ്ച് ഫുള്‍ എച്ച്. ഡി ഡിസ്പ്ളേ, 1.4 ജിഗാ ഹെര്‍ട്സ് എട്ടുകോര്‍ സ്നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍, രണ്ട് ജി.ബി അല്ളെങ്കില്‍ മൂന്ന് ജിബി റാം, 128 ജി.ബി വരെ കൂട്ടാവുന്ന 16 ജി.ബി അല്ളെങ്കില്‍ 32 ജി.ബി, അതിവേഗ ചാര്‍ജിങ്ങുള്ള 2800 എം.എ.എച്ച് ബാറ്ററി, ഇരട്ട എല്‍.ഇ.ഡി ഫ്ളാഷുള്ള 13 മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ വൈഡ് ആംഗിള്‍ മുന്‍കാമറ, ഇരട്ട സിം, 145 ഗ്രാം ഭാരം എന്നിവയാണ് മോട്ടോ ജി5ലുള്ളത്.

1080X1920 പിക്സല്‍ റസലൂഷനുള്ള 5.2 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്പ്ളേ, രണ്ട് ജിഗാ ഹെര്‍ട്സ് എട്ടുകോര്‍ സ്നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍, രണ്ട് ജി.ബി-മൂന്ന് ജിബി-നാല് 4 ജി.ബി റാം, 128 ജി.ബി വരെ കൂട്ടാവുന്ന 32 ജി.ബി അല്ളെങ്കില്‍ 64 ജി.ബി ഇന്‍േറനല്‍ മെമ്മറി, ടര്‍ബോ പവര്‍ ചാര്‍ജിങ്ങുള്ള 3000 എം.എ.എച്ച് ബാറ്ററി, ഫോര്‍കെ വിഡിയോയും ഇരട്ട എല്‍.ഇ.ഡി ഫ്ളാഷും ഇരട്ട ഓട്ടോ ഫോക്കസുമുള്ള 12 മെഗാപിക്സല്‍ പിന്‍കാമറ, വൈഡ് ആംഗിള്‍ മുന്‍കാമറ എന്നിവയാണ് മോട്ടോ ജി5 പ്ളസിലുള്ളത്.

Tags:    
News Summary - moto g5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.