കൊതുകിനെ തുരത്തും ഫോൺ

തിരിയും ബാറ്റും മാ​ത്രമല്ല, സ്​മാർട്ട്​ ഫോണും കൊതുകിനെ ശത്രുവായി പ്രഖ്യാപിച്ചു കഴിഞ്ഞു. അറിയാതെ മറഞ്ഞിരിക്കുന്ന ചോരക്കൊതിയന്മാരെ തുരത്താൻ എല്ലാ പിന്തുണയും നൽകുന്നത്​ എൽ.ജിയുടെ ‘കെ7​െഎ’ എന്ന സ്​മാർട്ട്​ ഫോണാണ്​. മോസ്​കിറ്റോ എവേ ടെക്​നോളജിയുള്ള ഇതിന്​ 7,990 രൂപയാണ്​ വില.

ഇതി​​െൻറ പിന്നിലുള്ള സ്​പീക്കർ പുറപ്പെടുവിക്കുന്ന 30 കിലോ ​ഹെർട്​സിലുള്ള അൾട്രാസോണിക്​ തരംഗങ്ങളാണ്​ കൊതുകിനെ ഒാടിക്കുന്നത്​. 72.32 ശതമാനം അനോഫലിസ്​ ഗാംബെ കൊതുകുകളെ പരീക്ഷണഘട്ടത്തിൽ തുരത്താൻ കഴിഞ്ഞതായി കമ്പനി അവകാശപ്പെടുന്നു.

മനുഷ്യന്​ കേൾക്കാനാവാത്ത തരംഗങ്ങളാണ്​ ഇത്​. ഇരട്ട സിം, ആൻഡ്രോയിഡ്​ 6.0 മാർഷ്​മലോ ഒ.എസ്​, 480x854 പിക്​സൽ റസലൂഷനുള്ള അഞ്ച്​ ഇഞ്ച്​ ഒാൺസെൽ ഡിസ്​​പ്ലേ, 1.1 ജിഗാഹെർട്​സ്​ നാലുകോർ പ്രോസസർ, രണ്ട്​ ജി.ബി റാം, എട്ട്​ മെഗാപിക്​സൽ പിൻകാമറ, അഞ്ച്​ മെഗാപിക്​സൽ മുൻകാമറ, വിരലടയാള സെൻസർ, എന്നിവയാണ്​ പ്രത്യേകതകൾ. 

Tags:    
News Summary - Moskito away phone-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.