​െഎഫോണിനെ വെല്ലാൻ എംഫോൺ 8

ആപ്പിൾ, സാംസങ് എന്നിവയുടെ പുതിയ പതിപ്പുകളിലെ സാങ്കേതികവിദ്യ കുറഞ്ഞ ചെലവിൽ സമ്മാനിക്കുകയാണ്​ ‘എംഫോൺ 8’. 1080x1920 പിക്​സൽ ഫുൾ എച്ച്​.ഡി ​െറസലൂഷനുള്ള അഞ്ചര ഇഞ്ച്​ എൽ.ജി ഡിസ്​​േപ്ലയാണ്​ ഇതിൽ. ഒരു ഇഞ്ചിൽ 401 പിക്​സൽ വ്യക്​തത തരും.

ഡിസ്​​േപ്ലയും ടച്ച്​ ​െസൻസറും ഒന്നാവുന്ന വൺ ഗ്ലാസ്​ സൊലൂഷൻ (ഒ.ജി.എസ്​) ആണ്​ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ 750x1334 പിക്​സൽ ​െറസലൂഷനും ഒരു ഇഞ്ചിൽ 326 പിക്​സൽ വ്യക്​തതയുമുള്ള എൽ.ഇ.ഡി ബാക്ക്​ലിറ്റ് ഡിസ്പ്ലേയുമാണ് ഐഫോൺ 7ൽ. 2.3  ജിഗാ​െഹർട്​സ്​ പത്തുകോർ ഹെലിയോ എക്​സ്​ 20 പ്രോസസർ, നാല് ജി.ബി റാം, മെമ്മറി കാർഡിട്ട്​  256 ജി.ബി വരെ ഉയർത്താവുന്ന 64 ജി.ബി ഇ​േൻറണൽ മെമ്മറി എന്നിവയുണ്ട്. നാലുകോർ പ്രോസസറും 256 ജി.ബി ഇ​േൻറണൽ സ്​റ്റോറേജുമാണ്​ ഇൗ സ്​ഥാനത്ത്​ ഐഫോൺ 7നുള്ളത്​.

21 മെഗാപിക്​സൽ പിൻകാമറ, വൈഡ് ആംഗിൾ സെൽഫി എടുക്കാവുന്ന എട്ട്​ മെഗാപിക്​സൽ മുൻകാമറ, പിന്നിൽ ഇരട്ട ടോൺ എൽ.ഇ.ഡി ഫ്ലാഷ്​, മുന്നിൽ ഒറ്റ എൽ.ഇ.ഡി ഫ്ലാഷ്​ എന്നിവയുമുണ്ട്. 12 മെഗാപിക്​സലാണ്​ ഐഫോണി​െൻറയും സാംസങ്ങി​​െൻറയും പിൻകാമറകൾ. ഐഫോണിൽ  7 മെഗാപിക്​സൽ  മുൻകാമറ വരുമ്പോൾ അഞ്ച്​ മെഗാപിക്​സലാണ്​ സാംസങ് നൽകുന്നത്.

ഐഫോണിൽ 1960 എം.എ.എച്ച്​ ബാറ്ററിയാണെങ്കിൽ അതിവേഗ ചാർജിങ്ങുള്ള 2950 എം.എ.എച്ച്​ ബാറ്ററിയാണ് എംഫോണിന്​ ഉൗർജമേകുന്നത്​. ആൻഡ്രോയ്​ഡ്​ 6.0 മാർഷ്​മലോ ഒ.എസ്, യു.എസ്​.ബി ടൈപ്​ സി പോർട്ട്​, ബ്ലൂടൂത്ത്​ 4.0 യു.എസ്​.ബി, ഒ.ടി.ജി, എൻ.എഫ്​.സി, ഇരട്ട സിമ്മിൽ ഒന്ന്​ മെമ്മറി കാർഡിടാവുന്ന ഹൈബ്രിഡ്​ സിം ​േസ്ലാട്ട്​ എന്നീ വിശേഷങ്ങളുണ്ട്​. ആഗോള നെറ്റ്​വർക് ലഭ്യമാകുന്ന വേൾഡ് മോഡ്​ ​4ജി എൽ.ടി.ഇ സാങ്കേതികവിദ്യയും അതിസുരക്ഷാ സംവിധാനങ്ങളുള്ള ഇന്ത്യൻ IMEIയും എംഫോൺ 8​​െൻറ സവിശേഷതയാണ്​.

വയർലസ് ചാർജിങ് കേസ് ഫോണി​െൻറ പുറത്തായി നൽകിയിട്ടുണ്ട്​.  ക്രെഡിറ്റ് കാർഡിന്​ പകരം ഉപയോഗിക്കുന്ന ആൻഡ്രോയ്​ഡ് പേ, ഡ്രൈവ്- മോഡ്, ഉപഭോക്​താവിന് ക്രമീകരിക്കാവുന്ന ജസ്​റ്റർ വേക്കപ്, സ്മാർട്ട് ആക്​ഷൻ എന്നീ സൗകര്യങ്ങളുമുണ്ട്​.  ഗോൾഡ്​, ​േ​ഗ്ര നിറങ്ങളിൽ 28,999 രൂപക്ക്​ എംഫോൺ 8 ​ലഭിക്കും.

Tags:    
News Summary - m phone 8

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.