'ജിയോഫോൺ നെക്​സ്റ്റ്' വില, പ്രീ-ബുക്കിങ്​ എപ്പോൾ തുടങ്ങും..? അറിയാം വിശേഷങ്ങൾ

റിലയൻസ്​ ജിയോ ഗൂഗ്​ളുമായി സഹകരിച്ച്​ ലോഞ്ച്​ ചെയ്യാൻ പോകുന്ന ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ സ്​മാർട്ട്​ഫോണായ ജിയോഫോൺ നെക്​സ്റ്റി​െൻറ മുൻ‌കൂർ രജിസ്ട്രേഷൻ അടുത്താഴ്ച ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ 30 കോടിയോളം വരുന്ന 2ജി ഉപയോക്​താക്കളെ കൂടി 4ജി നെറ്റ്​വർക്കിലേക്ക്​ എത്തിക്കാനുള്ള ഉദ്ദേശത്തോടെയാണ്​ ജിയോ പുതിയ സ്​മാർട്ട്​ഫോൺ അവതരിപ്പിക്കുന്നത്​​

ഫീച്ചർ ഫോണുകൾ ഉപയോഗിച്ചുവരുന്ന സാധാരണക്കാരെ കൂടി തങ്ങളുടെ ഡിജിറ്റൽ ലൈഫിലേക്ക്​ കൊണ്ടുവരാനുള്ള ജിയോയുടെ പദ്ധതിയുടെ ഭാഗമാണ്​ പുതിയ വില കുറഞ്ഞ സ്​മാർട്ട്ഫോൺ. 3,499 രൂപ മുതലാണ്​​ ഫോണി​െൻറ വിലയെന്നും​ സൂചനയുണ്ട്​.​

ഫോണ്‍ കൂടുതല്‍ സ്വീകാര്യമാക്കാനായി വാങ്ങുന്നവര്‍ക്ക് ഒരു കൊല്ലത്തേക്കോ, ആറു മാസത്തേക്കോ ഉപയോഗിക്കാനുള്ള സൗജന്യ ഡാറ്റയടക്കമുള്ള മൊബൈല്‍ സേവനങ്ങളും നൽകിയേക്കുമെന്ന റിപ്പോർട്ടുകളുണ്ട്​. അതോടൊപ്പം തവണ വ്യവസ്ഥയില്‍ ഫോണ്‍ സ്വന്തമാക്കാനുള്ള അവസരവും ഉണ്ടായേക്കാം.

ഫോണി​ൽ പ്രതീക്ഷിക്കപ്പെടുന്ന സവിശേഷതകൾ

5.5 ഇഞ്ച് വലിപ്പമുള്ള എച്ച്.ഡി ഡിസ്പ്ലേ, 4G VoLTE ഡ്യുവൽ സിം പിന്തുണ. 2500mAh ബാറ്ററി. ക്വാൽകോം സ്നാപ്ഡ്രാഗൺ 215 SoC പ്രൊസസ്സറാണ് കരുത്ത്​ പകരുന്നത്​. 2/3GB റാം, 16/32GB സ്​റ്റോറേജ്​ eMMC 4.5, 13MP ഒറ്റ പിൻകാമറ, 8MP മുൻകാമറ, ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 11 ഒഎസ് കേന്ദ്രമായ ആന്‍ഡ്രോയിഡ് ഗോ ഉപയോഗിച്ചായിരിക്കും ഫോണ്‍ പ്രവവര്‍ത്തിക്കുക.

Tags:    
News Summary - JioPhone Next All you need to know about most affordable Android smartphone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.