വീണ്ടും സൗജന്യ സേവനവുമായി റിലയൻസ്​ ജിയോ

മുംബൈ: മൂന്ന് മാസത്തേക്ക് കൂടി സൗജന്യ സേവനം ആസ്വദിക്കാനുള്ള ഒാഫർ റിലയൻസ് ജിയോ അവതരിപ്പിച്ചു. ഇതിനൊടൊപ്പം ജിയോയുടെ പ്രൈം മെമ്പർഷിപ്പ് എടുക്കുന്നതിനുള്ള കാലവധി റിലയൻസ് നീട്ടിയിട്ടുണ്ട്. ഏപ്രിൽ 15 വരെ ഇനി ജിയോ പ്രൈം മെമ്പറാവാം. 

പ്രൈം മെമ്പർഷിപ്പ് എടുത്തവർക്കാണ് മൂന്ന് മാസത്തെ സൗജന്യം ലഭിക്കുക. പ്രൈം മെമ്പർഷിപ്പ് ഉള്ളവർ 303 രൂപയുടെയോ അതിനു മുകളിലുള്ള തുകയുടെയോ റീചാർജ് ചെയ്യുേമ്പാൾ ജൂലൈ വരെ സൗജന്യ സേവനം ലഭിക്കും. റിചാർജ് ചെയ്ത 303  രൂപയുടെയോ അതിന് മുകളിലുള്ള തുകയുടെയോ പ്ലാൻ ജൂലൈ മാസത്തിൽ ആക്ടിവേറ്റാകുകയും ചെയ്യും. ചുരുക്കത്തിൽ ഏപ്രിൽ 15ന് മുമ്പ് 303 രൂപക്ക് റീചാർജ് ചെയ്താൽ നിലവിൽ റിലയൻസ് നൽകുന്ന സൗജന്യങ്ങൾ നാല് മാസത്തേക്ക് കൂടി ആസ്വദിക്കാം.

72 ലക്ഷം ഉപഭോക്താകൾ ഇതുവരെ പ്രൈം അംഗങ്ങളായതായി റിലയൻസ് അറിയിച്ചു. ലോകത്തിൽ ഒരു മൊബൈൽ കമ്പനിയുടെ പ്രൈം മെമ്പർഷിപ്പിന് ലഭിക്കുന്ന മികച്ച പ്രതികരണമാണ് ഇതെന്നും റിലയൻസ് പ്രസ്താവനയിൽ അവകാശപ്പെട്ടു. ഡിജിറ്റൽ ഇന്ത്യയിലേക്കുള്ള മാറ്റമാണ് ജിയോ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും അടുത്ത വർഷം ഒരു ലക്ഷം ടവറുകൾ പുതുതായി സ്ഥാപിച്ച് ബ്രോഡ്ബാൻഡ് സേവനവും ആരംഭിക്കുമെന്നും കമ്പനി ചെയർമാൻ മുകേഷ് അംബാനി അറിയിച്ചു. ഇതിനായി രണ്ട് ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്നും അദ്ദേഹംവ്യക്തമാക്കി.

Tags:    
News Summary - Jio Prime plan extended till April 15, new ‘Summer Surprise’ offer announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.