ജിയോയെ വെല്ലാൻ 4ജി ഫോണുമായി ബി.എസ്​.എൻ.എൽ

ജിയോയുടെ 4ജി ഫീച്ചർ ഫോണി​നെ വെല്ലാൻ എയർടെല്ലിന്​ പിന്നാലെ ബി.എസ്​.എൻ.എല്ലും. മൈക്രോമാക്​സുമായി സഹകരിച്ചാണ് ന്യൂ​ ഭാരത്–1 എന്ന ഫോൺ പുറത്തിറക്കാനാണ്​ കമ്പനിയുടെ  പദ്ധതി. വെള്ളിയാഴ്​ച മുതൽ ഫോൺ വിപണിയിൽ ലഭ്യമാകും. 2200 രൂപയായിരിക്കും വില. ഇതിനൊപ്പം 97 രൂപ പ്രതിമാസം നൽകിയാൽ അൺലിമിറ്റഡ്​ കോളുകളും ഇൻറർനെറ്റ്​ സേവനവും ബി.എസ്​.എൻ.എൽ നൽകും.

2.4 ഇഞ്ച്​ ഡിസ്​പ്ലേ, സ്​നാപ്​ഡ്രാഗൺ പ്രൊസസർ, 512 എം.ബി റാം, 4 ജി.ബി സ്​റ്റോറേജ്​, 2 മെഗാപികസ്​ലി​​െൻറ പിൻകാമറ, വി.ജി.എ മുൻ കാമറ എന്നിവയെല്ലാമാണ്​ പ്രത്യേകതകൾ. കണക്​ടിവിറ്റിക്കായി വൈ-ഫൈ, ജി.പി.എസ്​, ​ബ്ലൂടുത്ത്​ എന്നിവയുമുണ്ടാകും. 22 പ്രാദേശിക ഭാഷകളെ ഫോൺ പിന്തുണക്കും.

1500 രൂപക്ക്​ 4ജി സ്​മാർട്ട്​ ഫോൺ പുറത്തിറക്കുമെന്നാണ്​ ജിയോ അറിയിച്ചിരുന്നത്​. മൂന്ന്​ വർഷത്തിന്​ ശേഷം ഫോൺ തിരിച്ചേൽപ്പിക്കുന്നവർക്ക്​ മുഴുവൻ തുകയും തിരിച്ച്​ നൽകുമെന്നും കമ്പനി അറിയിച്ചിരുന്നു. എയർടെല്ലും മുമ്പ്​ സമാനമായ ഫോൺ അവതരിപ്പിച്ചിരുന്നു.

Tags:    
News Summary - Jio Phone vs BSNL Micromax Bharat-1: Price, Features Compared-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.