ന്യൂഡൽഹി: റിലയൻസ് ചെയർമാൻ മുകേഷ് അംബാനി ജിയോയുടെ പുത്തൻ ഒാഫർ പ്രഖ്യാപിച്ചതിന് പിന്നാലെ ജിയോയുടെ എല്ലാ ഒാഫറുകളും പരിശോധിക്കുമെന്ന് ട്രായി വ്യക്തമാക്കി.
തങ്ങൾ ജിയോയുടെ നടപടികളെ നിരീക്ഷിച്ച് വരികയാണ്. എല്ലാ താരിഫ് പ്ലാനുകളും പരിശോധനക്ക് വിധേയമാകും. കൃത്യമായ സമയത്ത് ഞങ്ങൾ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നും ട്രായ് ചെയർമാൻ ആർ.എസ് ശർമ്മ വാർത്ത ഏജൻസിയോട് പറഞ്ഞു. ജിയോയുടെ പുതിയ ഒാഫറിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിപറയുകയായിരുന്നു അദ്ദേഹം. ഡിസംബർ 31 വരെ സൗജന്യ സേവനം നൽകാൻ ട്രായ് ജിയോയെ അനുവദിച്ചിരുന്നു. എന്നാൽ മാർച്ച് 31 വരെ സൗജന്യ ഒാഫർ നീട്ടണമെങ്കിൽ ജിയോ ട്രായുടെ അനുമതി വീണ്ടും തേടേണ്ടി വരും.
വ്യാഴാഴ്ചയാണ് മുകേഷ് അംബാനി ജിയോയുടെ സേവനം മാർച്ച് 31വരെ നീട്ടിയതായി പ്രഖ്യാപിച്ചത്. ഹാപ്പി ന്യൂ ഇയർ ഒാഫർ എന്നായിരുന്നു ഇൗ ഒാഫറിെൻറ പേര്. ഡിസംബർ 31വരെ ഉപഭോക്താകൾക്ക് നിലവിലുള്ള പ്ലാൻ ഉപയോഗിക്കാനാവും. അതിനു ശേഷം പുതിയ ഹാപ്പി ന്യൂ ഇയർ പ്ലാനിലേക്ക് ഉപഭോക്താൾ മാറും. പുതിയ പ്ലാനിൽ ഒരു ദിവസം ഉപയോഗിക്കാൻ കഴിയുന്ന ഡാറ്റയുടെ അളവിൽ ജിയോ കുറവ് വരുത്തിയിട്ടുണ്ട് നേരത്തെ ഇത് 4 ജി.ബി ആയിരുന്നു ഇപ്പോൾ 1 ജി.ബിയായി ജിയോ കുറച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.