​െഎഫോണിൽ ആൻഡ്രോയ്​ഡ്​ കിട്ടാൻ ഇൗ കെയ്​സ്​ മതി

െഎഫോണിനെ ആൻഡ്രോയ്​ഡ്​ ഫോണാക്കുന്ന പുതിയ ​കെയ്​സ്​ എത്തി. ഡൽഹി ആസ്​ഥാനമായ ഇ​-കോമേഴ്​സ്​ സ്​റ്റാർട്ടപ്​ കമ്പനി യെർഹ ഡോട്ട്​ കോം (Yerha.com)​ ആണ് സ്രഷ്​ടാക്കൾ. അധിക ബാറ്ററി, കൂടുതൽ സ്​റ്റോറേജ്​, അധിക സിം കാർഡ്​ സ്ലോട്ട്​, ആൻഡ്രോയ്​ഡ്​ ഒാപറേറ്റിങ്​ സിസ്​റ്റം എന്നിവയാണ്​ ഇൗ കെയ്​സിലുള്ളത്​. ജിജിയാസ്​ മെസ്യൂട്ട്​ (Jijia’s Mesuit) എന്നാണ്​ കെയ്​സി​​െൻറ ​േപര്​. ​െഎഫോണിലെ ആപ്​ സ്​റ്റോറിൽനിന്ന്​ ആപ്​ ഡൗൺലോഡ്​ ചെയ്​താൽ ആൻഡ്രോയ്​ഡ്​ സൗകര്യങ്ങൾ അതിൽ ആസ്വദിക്കാം.

Yerha.com വഴി വിൽക്കുന്ന ഇതിന്​ 9,990 രൂപയാണ്​ വില. ​െഎഫോൺ 6, ​െഎഫോൺ 6 എസ്​ എന്നിവയിൽ മാത്രമാണ്​ പ്രവർത്തിക്കുക. ഒറ്റ സിം മാത്രമുള്ള ​െഎഫോണിൽ ഇൗ കെയ്​സ്​ ഘടിപ്പിക്കുന്നതോടെ ഇരട്ട സിം സൗകര്യവുമാകും. ആൻഡ്രോയ്​ഡ്​ സൗകര്യം ഒാണാക്കിയാൽ ഗൂഗ്​ൾ ​പ്ലേയിൽനിന്ന്​ ആപ്പുകൾ ഡൗൺലോഡ്​ ചെയ്​ത്​ ഉപയോഗിക്കാം. എട്ടുകോർ മീഡിയടെക്​ പ്രോസസർ, രണ്ട്​ ജി.ബി റാം, 1700 എം.എ.എച്ച്​ ബാറ്ററി, 16 ജി.ബി മെമ്മറി, ആൻഡ്രോയിഡ്​ അടിസ്​ഥാനമായ മെസ്യൂട്ട്​ ഒ.എസ്​ 1.0, അപുസ്​ ലോഞ്ചർ എന്നിവയാണ്​ പ്രത്യേകത.

Tags:    
News Summary - Jijia's Mesuit case -mobile news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.