6.1 ഇഞ്ച്​ വലിപ്പമുള്ള പഞ്ച്​ഹോൾ ഡിസ്​പ്ലേ; അടിമുടി മാറി ഐഫോൺ എസ്​.ഇ വരുന്നു

കുറഞ്ഞ വിലയും പഴയ ഡിസൈൻ ഫോർമാറ്റും പിന്തുടർന്ന 2020 മോഡൽ ഐഫോൺ എസ്​.ഇക്ക്​ ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളിൽ വമ്പിച്ച വരവേൽപ്പായിരുന്നു ലഭിച്ചത്​. ബാറ്ററി ലൈഫിൽ പലരും കാര്യമായ പ്രശ്​നം റിപ്പോർട്ട്​ ചെയ്​തെങ്കിലും അതൊന്നും കാര്യമാക്കാതെ ആളുകൾ എസ്​.ഇ വാങ്ങിക്കൂട്ടുകയായിരുന്നു.

എന്നാൽ, ഐഫോൺ എസ്​.ഇ ഇഷ്​ടപ്പെടുന്നവർക്ക്​ ആകാംക്ഷയേകുന്ന വാർത്തകളാണ്​ ഇപ്പോൾ പുറത്തുവരുന്നത്​. ഡിസ്​പ്ലേ അനലിസ്റ്റായ റോസ്​ യങ്​ പുറത്തുവിട്ട ട്വീറ്റിലാണ്​ എസ്​.ഇയുടെ പുതിയ മോഡലുകളെ കുറിച്ച്​ സുപ്രധാന വിവരങ്ങളുള്ളത്​. 2022ലും 2023ലുമായി രണ്ട്​ ഐഫോൺ എസ്​.ഇകൾ ആപ്പിൾ വിപണിയിലെത്തുമെന്നും അതിൽ 2022ലെ എസ്​.ഇക്ക്​ പഴയ 4.7 ഇഞ്ച്​ ഡിസ്​പ്ലേയും 2023ലേതിന്​​ 6.1 ഇഞ്ചുള്ള വലിയ ഡിസ്​പ്ലേയുമായിരിക്കും എന്നാണ്​ അദ്ദേഹം ട്വീറ്റ്​ ചെയ്​തത്​.

കൂടാതെ 2022ൽ ഇറങ്ങുന്ന ഐഫോൺ എസ്​.ഇ ടച്ച്​ ഐഡിയും വലിയ രണ്ട്​ ബെസലുകളുമുള്ള സാധാരണ എസ്​.ഇ ആയിരിക്കും. എന്നാൽ, 2023ലെ വേർഷൻ ഡിസ്​പ്ലേയിൽ പഞ്ച്​ ഹോൾ കാമറയുമായിട്ടായിരിക്കും ലോഞ്ച്​ ചെയ്യുകയെന്നും റോസ്​ യങ്​ ചൂണ്ടിക്കാട്ടുന്നു. ഇതുവരെ വലിയ നോച്ചുമായി എത്തിയിരുന്ന ആപ്പിൾ ആൻഡ്രോയ്​ഡ്​ ഫോണുകളെ പോലെ പഞ്ച്​ഹോൾ ഡിസ്​പ്ലേ പരീക്ഷിക്കാൻ ഒരുങ്ങുന്ന സൂചനയാണ്​ യങ്​ നൽകുന്നത്​. അതേസമയം, 2022,2023 എന്നീ വർഷങ്ങളിൽ ഇറങ്ങുന്ന എസ്​.ഇ മോഡലുകൾക്ക്​ 5ജി പിന്തുണയുണ്ടായിരിക്കും.

ഇതോടെ 2021-ൽ പുതിയ ഐഫോൺ എസ്​.ഇ ഇറങ്ങില്ല എന്ന കാര്യവും ഉറപ്പിക്കാം. അടുത്ത വർഷം ഇറങ്ങുന്ന ആപ്പിളിന്‍റെ പ്രീമിയം ഫോണുകളിൽ കാര്യമായ ഡിസൈൻ ​ചേഞ്ച്​ പ്രതീക്ഷിക്കാമെന്ന്​ റിപ്പോർട്ടുകളുണ്ടായിരുന്നു. ഐഫോൺ എസ്​.ഇയുമായി ബന്ധപ്പെട്ട്​ ലീക്കായ വിവരങ്ങൾ അത്​ ശരിവെക്കുന്നതാണ്​. 

Tags:    
News Summary - iPhone SE 2023 model to have 6.1 inch punch hole display leaked info

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.