റിലയൻസ് ​ജിയോയുമായി ചേർന്ന് ഇന്ത്യയിൽ​ മികച്ച 4G സേവനം ഉറപ്പാക്കും -ആപ്പിൾ

ന്യുയോർക്ക്​: ഇന്ത്യയിൽ റിലയൻസ്​ ജിയോയുമായി ചേർന്ന്​ മികച്ച 4G സേവനം ലഭ്യമാക്കുമെന്ന്​ ആപ്പിൾ സി.ഇ.ഒ ടിം കുക്ക്. ഇന്ത്യയിലെ  മികച്ച നെറ്റ്​വർക്കുകളിലൊന്നായ​ ജിയോയുമാ‍യി ചേർന്ന്​ ഇന്ത്യയിലെ പ്രവർത്തനം മികച്ചതാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആപ്പിളി​​െൻറ ലാഭ ഫലം പ്രഖ്യാപിച്ചുകൊണ്ട്​ സംസാരിക്കുകയായിരന്നു ടിം.  നാലാം പാദത്തിൽ ആപ്പിളി​െൻറ ലാഭം എകദേശം 30ശതമാനത്തോളം കുറഞ്ഞതായാണ്​ സുചന. എന്നാൽ ഇന്ത്യൻ വിപണിയൽ ആപ്പിൾ ഉൽപ്പന്നങ്ങളുടെ വിൽപ്പന 50 ശതമാനത്തോളം ഉയർന്നു. ആപ്പിളി​െൻറ വില കുറഞ്ഞ ഫോണുകൾക്ക്​ ഇന്ത്യയുൾപ്പടെയുള്ള എഷ്യൻ രാജ്യങ്ങളിൽ ആവശ്യക്കാർ കൂടുതലാണ്. ഇതു മുന്നിൽ കണ്ടാണ്. ജിയോയുമായി ചേർന്ന്  പുത്തൻ ഒാഫറുകളുമായി രംഗത്തിറങ്ങാൻ ആപ്പിളിന്​ പ്രേരിപ്പിക്കുന്നത്​.​ െഎഫോൺ തവണ വ്യവസ്​ഥകളിൽ വാങ്ങാനുളള ഒാഫർ ജിയോ വൈകാതെ ഇന്ത്യയിലവതരിപ്പിക്കുമെന്നാണ്​ സുചന.  കൂടാതെ ​െഎഫോണിനൊപ്പം ഒരു വർഷത്തേക്ക്​ ജി​യോയുടെ എല്ലാ സേവനങ്ങളും സൗജന്യവുമായിരിക്കും.

Tags:    
News Summary - iPhone Sales in India Rose Over 50 Percent This Year; Apple Banking on Reliance Jio, Middle Class for Future Growth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.